മെഗാ മാസ് ലുക്കിൽ മമ്മൂട്ടി; ‘അതിരപ്പള്ളി’ ചിത്രം തരംഗമാകുന്നു

Mail This Article
‘ശെടാ. ഇൗ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ.. പറഞ്ഞു മടുത്ത ഇൗ വാചകം വീണ്ടും വീണ്ടും ഇങ്ങനെ പറയിക്കല്ലേ ഇക്ക.’ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തുവിട്ട ചിത്രത്തിന് താഴെ വന്നുനിറയുന്ന കമന്റുകളിലൊന്നാണിത്.
പതിെനട്ടാം പടി എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഇൗ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ജോൺ എബ്രഹാം പാലക്കൽ എന്നാണ് കഥാപാത്രത്തിന്റെ പേര്.
മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേസമയം പുരോഗമിക്കുന്നത്.