‘ആഹാ’യിൽ ഇന്ദ്രജിത്തിനൊപ്പം അമിതും അശ്വിനും

Mail This Article
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം ഒക്ടോബർ ഒന്നിന് ആരംഭിക്കും. വടംവലി ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയാത്താണ്. 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലെ നായകൻ അമിത് ചക്കാലക്കൽ, 'ജേക്കബിന്റെ സ്വർഗരാജ്യം', 'ധ്രുവങ്കൾ 16', 'രണം' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടൊവീനോ ചിത്രം തരംഗത്തിലൂടെ തിളങ്ങിയ ശാന്തി ബാലചന്ദ്രനാണ് നായിക. ഒരു പുതുമുഖ നായിക കൂടി ചിത്രത്തിലുണ്ട്. സാ സാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിക്കുന്ന 'ആഹാ 'യിൽ വലിയ താരനിര തന്നെ അണിനിരക്കുന്നു. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം. അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾ ഗായിക സയനോര ഫിലിപ്പ് സംഗീതം നൽകും.