ക്ഷുഭിതയായ മഞ്ജുവിനെ വീണ്ടും കണ്ടു; അസുരൻ
![asuran-manju asuran-manju](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/10/5/asuran-manju.jpg?w=1120&h=583)
Mail This Article
മഞ്ജു വാരിയറിന്റെ ആദ്യ തമിഴ് ചിത്രം അസുരന് തിയറ്ററുകളിൽ ഗംഭീര അഭിപ്രായം. ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. വെട്രിമാരൻ ആണ് സംവിധാനം.
വര്‍ഷങ്ങൾക്കു ശേഷം ക്ഷുഭിതയായ മഞ്ജു വാരിയരെ സ്ക്രീനിൽ കാണാനായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പച്ചൈയമ്മ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.
റിയലസ്റ്റിക്ക് ഡയലോഗുകളും ഫൈറ്റുകളും അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളുമൊക്കെ വെട്രിമാരൻ സിനിമകളിലെ പതിവ് കാഴ്‌ച്ചകളാണ്. അത്തരം കാഴ്‌ചകൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ധനുഷ് നായകനായ അസുരനും എത്തിയിരിക്കുന്നത്.
പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് അസുരനിലെ മറ്റ് താരങ്ങള്‍. ധനുഷ് ഇരട്ടകഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.