അന്ന് അമ്മയ്ക്ക് 16, എനിക്ക് 19: ‘സിന്ദു കൃഷ്ണയായി ഇഷാനി’

Mail This Article
കൃഷ്ണകുമാറിന്റെ നാല് മക്കളിൽ അമ്മ സിന്ദുവുമായി ഏറെ സാമ്യം ഇഷാനി കൃഷ്ണക്കാണ്. അതു വ്യക്തമാക്കുന്ന കുറച്ച് ചിത്രങ്ങൾ ഇഷാനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അമ്മ സിന്ദു കൃഷ്ണയുടെ പണ്ടത്തെ ചിത്രങ്ങളും തന്‍റെ ഇപ്പോഴത്തെ ചിത്രങ്ങളും ചേര്‍ത്താണ് ഇഷാനി പങ്കുവച്ചിരിക്കുന്നത്. ഇതിൽ അമ്മയുമായി തനിക്കുള്ള സാമ്യമാണ് കാണിച്ചിരിക്കുന്നത്. നാലുമക്കളിൽ അമ്മയുമായി ഏറെ സാമ്യം ഇഷാനിക്ക് തന്നെയെന്ന് ആരാധകരും പറയുന്നു.
അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴുള്ള ചിത്രവും ഇഷാനിക്ക് 19 വയസ്സുള്ളപ്പോഴുള്ളൊരു ചിത്രവും ഇതില്‍ കാണാം. ഇതിൽ അമ്മ ഉടുത്തുനിന്നിരുന്ന അതേ സാരിയുമാണ് ഇഷാനി ഉടുത്തിരിക്കുന്നത്.
അമ്മയുടെ െചറുപ്പത്തിലെ അതേ വസ്ത്രവുമണിഞ്ഞുള്ള മൂന്ന് ചിത്രങ്ങൾ ഇതിനോടകം പുനവതരിപ്പിച്ചു കഴിഞ്ഞു. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്ത ഭാവത്തിലാണ് ഇഷാനി എത്തുന്നത്.
അമ്മയുടെ കാർബണ്‍ കോപ്പി തന്നെയാണ് ഇഷാനിയെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ഇത് അമ്മയുടെ അതേ വസ്ത്രം തന്നെയാണോ എന്നായിരുന്നു മറ്റൊരാളുടെ സംശയം. അതിന് ഉത്തരവുമായി അമ്മ സിന്ദു തന്നെ എത്തി. തന്റെ അതേ വസ്ത്രം തന്നെയാണ് ഇഷ ധരിച്ചിരിക്കുന്നതെന്നായിരുന്നു സിന്ദു പറഞ്ഞത്.