അഹാനയെയും ദിയയെയും ഇഷാനിയെയും ഒക്കത്ത് ഇരുത്തി സിന്ധു; ചിത്രങ്ങൾ
Mail This Article
മാതൃദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തിളങ്ങിയത് അമ്മമാരാണ്. അക്കൂട്ടത്തിൽ നിരവധി സിനിമാതാരങ്ങളും തങ്ങളുടെ അമ്മമാരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു ആശംസയുമായി എത്തുകയാണ് അഹാനയും സഹോദരിമാരും. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അമ്മ സിന്ധു കൃഷ്ണ അഹാനയെയും മറ്റ് മക്കളെയും എടുത്തുനിൽക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചത്.
‘മദേഴ്‌സ് ഡേ, ഏറെ സംഭവബഹുലമായ ഈ ദിനത്തിൽ എന്‍റെ അമ്മ ഞങ്ങളെ എല്ലാവരെയും ഒക്കത്തെടുക്കാൻ ഒരു ശ്രമം നടത്തി. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാനാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.’
മറ്റ് മൂന്ന് പേരെയും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, കാരണം അവര്‍ എന്നേക്കാൾ ചെറുതാണല്ലോ, പക്ഷേ അമ്മയേക്കാള്‍ കുറച്ച് ഭാരം മാത്രം കുറവുള്ള എന്നെ എടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു.’
‘എന്നാൽ മറ്റ്കാര്യങ്ങളെ പോലെ തന്നെ അമ്മ ഇതും നന്നായി കൈകാര്യം ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമായ അമ്മയ്ക്ക് മാതൃദിനാശംസകൾ.’–അഹാന കുറിച്ചു.