ADVERTISEMENT

നടൻ ധനുഷിന്റെ ‘അസുരൻ’ സിനിമയിലെ ഡയലോഗ് വേദിയിൽ ഏറ്റുപറഞ്ഞ് ദളപതി വിജയ്. എസ്‌എസ്‌സി, എച്ച്‌എസ്‌സി എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിജയ് ‘അസുരൻ’ ഡയലോഗ് തന്റെ പ്രസംഗത്തിൽ കടമെടുത്തത്. നമ്മുടെ കയ്യിൽ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നുകൊണ്ടുപോകാൻ സാധിക്കും എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും മോഷ്ടിക്കാൻ സാധ്യമല്ല എന്നർഥം വരുന്ന ഡയലോഗ് ആണ് വേദിയിൽ വിജയ് പറഞ്ഞത്.

 

‘‘കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്’’ എന്ന അസുരൻ സിനിമയിൽ ധനുഷ് പറയുന്ന ഡയലോഗ് ആണ് വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് എടുത്തു പറഞ്ഞത്. ഈ പരിപാടി സംഘടിപ്പിക്കാൻ എടുത്ത തീരുമാനത്തിന് കാരണവും ഈ ഡയലോഗ് തന്നെയാണെന്ന് വിജയ് പറഞ്ഞു.

 

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്‌എസ്‌സി, എസ്എസ്എൽസി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങിലാണ് വിജയ് പങ്കെടുത്തത്. വിദ്യാർഥികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു.  പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.  

 

ഫാൻസ് ക്ലബ്ബുകൾ വഴി നിരവധി ക്ഷേമ പ്രവർത്തനങ്ങളിലും വിജയ് ഏർപ്പെടുന്നുണ്ട്. അതിനിടെ, വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്.  2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പാണ് താരം ലക്ഷ്യമിടുന്നതെന്നും അതിനാലാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം. 

 

സംവിധായകൻ ലോകേഷ് കനകരാജിന്റെ 'ലിയോ'യിലാണ് വിജയ്‌ ഇപ്പോൾ അഭിനയിക്കുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  ജൂൺ 22 ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സമ്മാനമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. 

 

English Summary: Vijay Meets The Students

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com