മഞ്ജു വാരിയർ വീണ്ടും തമിഴിൽ; ‘മിസ്റ്റർ എക്സി’നു തുടക്കം

Mail This Article
മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാർ.

പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശരത്കുമാർ, അനഘ എന്നിവരാണ് മറ്റ് താരങ്ങൾ.
വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും
സ്റ്റണ്ട് സിൽവയാണ് ആക്‌ഷൻ കൊറിയോഗ്രാഫർ, സംഗീതം ദിപു നൈനാൻ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ.