മാസ് അവതാരമായി ജോജു; ജോഷിയുടെ ‘ആന്റണി’ ടീസർ
Mail This Article
ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ടീസർ എത്തി. മാസ് ഗെറ്റപ്പിൽ ജോജുവിന്റെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് ടീസർ. കല്യാണി പ്രിയദർശനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ‘ആന്റണി’ക്കു വേണ്ടി വമ്പൻ മേക്കോവറിലാണ് ജോജു എത്തുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്‌ഷൻ ത്രില്ലറാണ്. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർക്കൊപ്പം ആശ ശരത്തും ടിനി ടോമും അപ്പാനി ശരത്തും അഭിനയിക്കുന്നു.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.
കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.