ADVERTISEMENT

ഭാര്യ ദിവ്യയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍. ‘അവതാരം’ എന്ന തമിഴ് ചിത്രത്തിലെ ‘തെന്‍ട്രന്‍ വന്ത് തീണ്ടും പോത്’ എന്ന ഗാനമാണ് ദിവ്യ പാടിയത്. ഇതാദ്യമായാണ് പാട്ടു പാടുന്നതിന്റെ വിഡിയോ എടുക്കാൻ ഭാര്യ സമ്മതിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് വിനീതിന്റെ പോസ്റ്റ്.

 

‘അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവള്‍ പാടുന്നതിന്റെ വിഡിയോ എടുക്കാൻ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്. ദിവ്യയെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിക്കാൻ എന്നെ സഹായിച്ച സുഹൃത്തുക്കൾക്കു നന്ദി പറയുന്നു’.– വിഡിയോ പോസ്റ്റ് ചെയ്ത് വിനീത് ശ്രീനിവാസൻ കുറിച്ചു. 

 

വിഡിയോ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ദിവ്യയുടെ പാട്ടിനെ പ്രശംസിച്ച് നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. ദിവ്യയ്ക്കൊപ്പം വിനീതും പാടുന്നത് വിഡിയോയിൽ കേൾക്കാം. ഒടുവിൽ മതി എന്നു പറഞ്ഞ് കൈ കൊണ്ട് ദിവ്യ ക്യാമറ മറയ്ക്കുന്നുമുണ്ട്.

 

2012 ഒക്ടോബര്‍ 8നാണ് വിനീതും ദിവ്യയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ വിനീത് പങ്കുവയ്ക്കാറുണ്ട്. 

 

English Summary: Vineeth Sreenivasan shares wife Divya singing video

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com