ADVERTISEMENT

കാഞ്ചിയാർ∙ ഷുഗർ സംബന്ധമായ അസുഖത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോടാലിപ്പാറ ചെറിയനോലിയ്ക്കൽ(കപ്പിലാംമൂട്ടിൽ) രവീന്ദ്രൻ(62) ആണ് സഹായം തേടി കഴിയുന്നത്. 6 വർഷം മുൻപാണ് ചികിത്സ ആരംഭിച്ചത്. ഇപ്പോൾ കാലിന് അസഹ്യമായ വേദനയാണ് അനുഭവപ്പെടുന്നത്. വലതു കാലിന് മുട്ടിനു താഴെ ഉണ്ടായ മുറിവുകൾ കരിയുന്നില്ല. 

 

അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനായി 5 ലക്ഷം രൂപ ആവശ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഇത്രയും തുക കണ്ടെത്താൻ കഴിയുന്നില്ല. രവീന്ദ്രൻ മുൻപ് ചെറിയ കച്ചവട സ്ഥാപനം നടത്തിയിരുന്നെങ്കിലും അസുഖം മൂർച്ഛിച്ചതോടെ മുന്നോട്ടു പോകാൻ കഴിയാതെ വന്നു. പിന്നീട് കട വിൽക്കുകയും ആ തുക ചികിത്സയ്ക്കായി ചിലവഴിക്കുകയും ചെയ്‌തെങ്കിലും കാര്യമായ കുറവ് ഉണ്ടായില്ല. 

 

നിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രവീന്ദ്രന് അടിയന്തമായ ശസ്ത്രക്രിയ നടത്തണം. അതിനായി പണം കണ്ടെത്താൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

 

രവീന്ദ്രന്റെ പേരിൽ ഫെഡറൽ ബാങ്ക് കാഞ്ചിയാർ ശാഖയിൽ 1309 0100 0801 22 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ്: എഫ്ഡിആർഎൽ0001309. ഫോൺ: 9605500625.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com