ഇന്ത്യയിൽ അമിത ജനാധിപത്യമെന്ന് അമിതാഭ് കാന്ത്; വിവാദം

Mail This Article
ന്യൂഡൽഹി ∙ അമിത ജനാധിപത്യമുള്ളതിനാൽ ഇന്ത്യയിൽ കടുത്ത പരിഷ്കാരങ്ങൾ എളുപ്പമല്ലെന്ന നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അമിതാഭ് കാന്തിന്റെ പരാമർശം വിവാദമായി.
ഇതു റിപ്പോർട്ട് ചെയ്ത വാർത്താ ഏജൻസി പിന്നീട് വാർത്ത പിൻവലിച്ചു. എന്നാൽ, പരാമർശം ഉൾപ്പെടുന്ന വിഡിയോ ക്ലിപ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ പലരും ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ വിഷയം സജീവ ചർച്ചയായി.
ഇതു നിഷേധിച്ച അമിതാഭ് കാന്ത്, ഉൽപാദന മേഖലയിൽ ആഗോളതലത്തിൽ മികവുണ്ടാക്കുന്നതിനെക്കുറിച്ചാണു താൻ പറഞ്ഞതെന്നും ട്വീറ്റ് ചെയ്തു.ആത്മനിർഭറിലേക്കുള്ള മാർഗമെന്ന വിഷയത്തിൽ സ്വരാജ്യ മാഗസിൻ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് അമിതാഭ് കാന്ത് ഈ അഭിപ്രായപ്രകടനം നടത്തിയത്.
കൽക്കരി, ഖനനം, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും കടുത്ത പരിഷ്കാരങ്ങൾക്കുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കുന്നുണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞു.
English Summary: Amitabh Kant controversial statement