ചോദ്യംചെയ്യൽ; തെന്നിമാറി നടി ജാക്വിലിൻ
![Jacqueline-Fernandez-2 ജാക്വിലിൻ ഫെർണാണ്ടസ്](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/10/18/Jacqueline-Fernandez-2.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ സുകാഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ നാലാം തവണയും ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ചോദ്യം ചെയ്യലിനു ഹാജരായില്ല. ഇന്നലെ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ കാട്ടി ഇവർ ഒഴിഞ്ഞു.
കേസിൽ ഇഡിയ്ക്കു മുന്നിൽ ഓഗസ്റ്റ് 30നു ജാക്വിലിൻ ഹാജരായി. എന്നാൽ പിന്നീട് 4 തവണ നോട്ടിസ് നൽകിയെങ്കിലും എത്തിയില്ല. തുടർന്നാണ് ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. സുകാഷിന്റെയും ലീനയുടെയും വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദാംശങ്ങൾ ജാക്വിലിനിൽ നിന്ന് അറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 23 വരെ നീട്ടി.
Content Highlight: Jacqueline Fernandez