യുഎൻ സേനാംഗങ്ങൾക്ക് സ്മാരകം: ഇന്ത്യൻ നീക്കത്തിന് അംഗീകാരം

Mail This Article
ന്യൂയോർക്ക് ∙ സമാധാനദൗത്യത്തിനിടെ രക്തസാക്ഷിത്വം വരിച്ച യുഎൻ സമാധാന സേനാംഗങ്ങൾക്കുവേണ്ടി സ്മാരകം നിർമിക്കണമെന്ന ഇന്ത്യയുടെ പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയുടെ അംഗീകാരം. 190 രാജ്യങ്ങൾ പിന്തുണച്ചു.
സംഘർഷമേഖലകളിലെ സേവനത്തിനിടെ വിവിധ രാജ്യക്കാരായ 4200 യുഎൻ സേനാംഗങ്ങൾക്കാണു ജീവൻ നഷ്‌ടമായത്. ഇതിൽ 177 പേർ ഇന്ത്യൻ സൈനികരാണ്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ആണ് പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ 75 വർഷത്തിനിടെ വിവിധ രാജ്യക്കാരായ 10 ലക്ഷത്തിലേറെ സൈനികരാണ് യുഎൻ സമാധാനസേനയിൽ സേവനമനുഷ്ഠിച്ചത്. നിലവിൽ 80,000 അംഗങ്ങൾ വിവിധരാജ്യങ്ങളിലെ സംഘർഷമേഖലകളിലുണ്; ഇതിൽ 6000 സൈനികർ ഇന്ത്യക്കാരാണ്.
English Summary: United Nations adopt resolution by India to establish memorial wall to honour fallen peacekeepers