മധ്യപ്രദേശിൽ പള്ളികളിൽ അതിക്രമം
Mail This Article
×
ന്യൂഡൽഹി ∙ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു മുകളിൽ മുകളിൽ കാവിക്കൊടി കെട്ടിയതായി പരാതി. മധ്യപ്രദേശിലെ ജാബുവയിൽ ഞായറാഴ്ചയാണു സംഭവം. ജയ് ശ്രീറാം വിളികളോടെ എത്തിയ ഒരു സംഘം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ പള്ളികൾക്കു മുകളിൽ കൊടി കെട്ടുകയായിരുന്നു. പിന്നീടു പൊലീസെത്തി നീക്കം ചെയ്തു. അതിക്രമം കാട്ടിയവരിൽ ചിലർ പിന്നീടെത്തി ക്ഷമാപണം നടത്തിയെന്നും ഗ്രാമമുഖ്യനുമായി ചർച്ച ചെയ്തശേഷം പൊലീസിൽ പരാതി നൽകണമോയെന്നു തീരുമാനിക്കുമെന്നും പാസ്റ്റർ നർബു അമലിയാർ പറഞ്ഞു.
English Summary:
Saffron Flag Hoisted on Holy Cross of Church in Madhya Pradesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.