സിപിഎം പ്രചാരണ സാമഗ്രികൾക്ക് പൊലീസ് സംരക്ഷണം: സർക്കുലർ ഹൈക്കോടതി ഉത്തരവിനു വിരുദ്ധം
![cpm-flag cpm-flag](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2021/12/12/cpm-flag.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിനായി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിച്ച കൊടിതോരണങ്ങൾക്കും സ്തൂപങ്ങളും പൊലീസ് സംരക്ഷണം നൽകണമെന്ന തരത്തിലുള്ള റേഞ്ച് ഡിഐജിയുടെ സർക്കുലർ ഹൈക്കോടതി ഉത്തരവുകൾക്കു കടകവിരുദ്ധം എന്നു വിമർശനം. സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടക്കവേ പൊതുസ്ഥലങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ഹൈക്കോടതിയുടെ മുൻ ഉത്തരവുകളെ ലംഘിക്കുന്ന തരത്തിൽ നടപ്പാതകളിലും മീഡിയനുകളിലും കൊടിതോരണങ്ങൾ കെട്ടിയതിനായിരുന്നു വിമർശനം. ‘രാഷ്ട്രീയ പാർട്ടി ആണെങ്കിൽ എന്തുമാകാമോ’ എന്നും കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ പരസ്യമായി ലംഘിച്ച സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഇപ്പോഴും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനയിലാണ്.
English Summary: Police protection for CPM party congress flags