സർക്കാർ നിലപാട് ഫാഷിസം: ഷിബു ബേബി ജോൺ
Mail This Article
×
കൊല്ലം ∙ ക്ഷേമപെൻഷൻ അവകാശമല്ല, ഔദാര്യമാണെന്നു പറയുന്ന സർക്കാരിന്റെ നിലപാട് രാജവാഴ്ചക്കാലത്തെ മനോഭാവവും ഫാഷിസ്റ്റ് നടപടിയുമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിണറായി വിജയനെ വേദിയിലിരുത്തി മന്ത്രി കെ.ബി.ഗണേഷ്കുമാർ നടത്തിയ വ്യക്തിഹത്യകൾ ‘കന്നു ചെന്ന് കന്നിൻകൂട്ടത്തിലേ ചേരൂ’ എന്ന പ്രയോഗത്തിനു തെളിവാണ്.
എൻ.കെ.പ്രേമചന്ദ്രന്റെ പൂജാമുറിയിൽ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ഫോട്ടോ വച്ചിട്ടുണ്ടെന്നാണ് ഗണേഷ്കുമാർ പറയുന്നത്. ഗണേഷ്കുമാറിന്റെ ശ്രദ്ധ ‘കിടപ്പുമുറിയിൽനിന്ന് പൂജാമുറിയിലേക്ക് മാറിയെങ്കിൽ’ നല്ലതാണ്. വിഷയദാരിദ്ര്യം കൊണ്ടു മുഖ്യമന്ത്രി വ്യക്തിഹത്യ നടത്തുകയാണ് – ഷിബു പറഞ്ഞു.
English Summary:
Government stand regarding welfare pension fascism: Shibu Baby John
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.