Activate your premium subscription today
ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേന ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.
അഹമ്മദാബാദ്∙ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം
കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രത്തോളം
വാഷിങ്ടൻ∙ ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്ച അറ്റ്ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡന് നടത്തിയതു മോശം പ്രകടനമാണെന്ന
തിരുവനന്തപുരം∙ പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കോട്ടയം∙ കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ ആൾക്കാരാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തങ്ങൾക്കെന്തായാലും ആ പരിപാടിയില്ലെന്നും സിപിഎം അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോട്ടയത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗൺസലിങ് ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു. ഇന്നുമുതലാണ് കൗൺസലിങ് ആരംഭിക്കാനിരുന്നത്. സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ വന്നിരുന്നു.
തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം. കുളത്തൂർ സ്വദേശിനി ഗിരിജകുമാരി (64 ആണ് മരിച്ചത്. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ചികിത്സിച്ചത് 12 മണിക്കൂർ കഴിഞ്ഞ്.
കാസർകോട്∙ പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ കൗമാരക്കാരിക്കെതിരെ ഡോക്ടറുടെ ലൈംഗികാതിക്രമം. കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. പനിയെ തുടർന്നു ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. ഡോ. കുഞ്ഞബ്ദുള്ളയ്ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
മുംബൈ∙ നാഗ്പുരിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്. ശീതളപാനീയത്തിൽ വിഷം ചേർത്തു കുടിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണു വിവരം. പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.
തിരുവനന്തപുരം∙ രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കേരളത്തിലെത്തി. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നു സ്വീകരിച്ചു.
കോട്ടയം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്നു രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പ്രസ് ക്ലബ്– പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകർത്തത്.
തിരുവനന്തപുരം∙ സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു.
കോട്ടയം∙ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ ഭർത്താവും മുഖ്യപ്രതിയുമായ അനിലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണു നീക്കം. ഇന്റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി
സോൾ ∙ ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിനായി വിവിധ ജോലികൾ ചെയ്യുന്ന റോബട് ഓഫിസ് കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്നു താഴെ വീണ് പ്രവർത്തനരഹിതമായതിന്റെ പേരിൽ ചർച്ചകൾ കൊഴുക്കുന്നു. രാജ്യത്തെ ആദ്യത്തെ ‘റോബട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. റോബട് സൂപ്പർ വൈസർ എന്നു
പത്തനംതിട്ട∙ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്കു സ്വീകരിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. പൊതുപ്രവർത്തനത്തിന്റെ പേരിലാണ് ശരൺ കേസിൽ അകപ്പെട്ടതെന്നും നിലവിൽ കാപ്പ കേസിൽ പ്രതിയല്ലെന്നും ജില്ലാ
ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം ഏതാണ്ടു പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ഭരണവിരുദ്ധ വികാരം പ്രതിപക്ഷത്തെ പല കക്ഷികൾക്കായി ചിതറിപ്പോയെന്നു ഫലം വ്യക്തമാക്കുന്നു. ലേബർ പാർട്ടിക്ക് കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണു ലഭിച്ചത്. എന്നാൽ ലേബറിനു ലഭിച്ചത് 35% വോട്ടാണ്. തിരഞ്ഞെടുപ്പു വിദഗ്ധർ
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. അറസ്റ്റിലായവരിൽ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവർ പൊലീസിൽ
തൃശൂർ∙ ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു തൃശൂർ മേയർ എം.കെ.വർഗീസ്. താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. താൻ എല്ലായ്പ്പോഴും സിപിഎമ്മിന്
തൃശൂർ∙ നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ന്യൂഡൽഹി∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും തമ്മിൽ വാക്പോര്. രേഖാ ശർമയ്ക്കെതിരെ സമൂഹ മാധ്യമമായ എക്സിൽ മഹുവ നടത്തിയ പരാമർശമാണു വിവാദങ്ങൾക്കും വാക്പോരിനും തുടക്കം കുറിച്ചത്.
കോട്ടയം∙ ഉദ്ഘാടനത്തിനെത്തുക എംപിയായിട്ടായിരിക്കില്ല, സിനിമാനടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങുമെന്നുമുള്ള തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പ്രസംഗിച്ചത് രണ്ടു ദിവസം മുൻപാണ്. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സുരേഷ് ഗോപിയെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തി.
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസെസ്കിയാനു വിജയം. ജൂൺ 28നു നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസസ്കിയാന് 1.6 കോടി വോട്ടുകളും യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളും ലഭിച്ചു.
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീലക്ഷമി ഉത്തരവ് പറയും. കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ പക്കൽനിന്നും കുറ്റകൃത്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു.
ന്യൂഡൽഹി∙ ബ്രിട്ടനിലെ ലേബർ പാർട്ടി നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിക്കെതിരെ കടുത്ത പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു തരൂരിന്റെ പരിഹാസം.
പാലക്കാട്∙ താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ച മെഡിക്കൽ
മലപ്പുറം∙ മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 10 പേർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. സിഐടിയു പ്രാദേശിക നേതാക്കളും കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റ കൊല്ലം
ന്യൂഡൽഹി ∙ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ കേസിൽ, യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബയെ പൊലീസ് ചോദ്യം ചെയ്തതായി സൂചന. മെയിൻപുരിയിലെ ആശ്രമം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ
അമൃത്സർ∙ പഞ്ചാബ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് പിടിയിലായത്. മൂന്നാമനായി തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ
പത്തനംതിട്ട∙ കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ലണ്ടൻ∙ തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾക്ക് മാപ്പ് ചോദിച്ചും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഡൗണിങ് സ്ട്രീറ്റിലെ അവസാന പ്രസംഗം പൂർത്തിയാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഋഷി സുനക്. പ്രധാനമന്ത്രി എന്ന നിലയിൽ ചാൾസ് മൂന്നാമൻ രാജാവുമായുള്ള അവസാന
പാലക്കാട്∙ ‘പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കുമെന്ന്’ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാർഥികൾ വരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പാലക്കാട്ട് ബിജെപി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈ∙ തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ
കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കിഴൂർ കാട്ടുംകുളത്തിൽ
പട്ന∙ പാമ്പിന്റെ ഒരു കടിക്കു രണ്ടു മറുകടി നൽകിയ യുവാവ് രക്ഷപ്പെട്ടു. പാമ്പു ചത്തു. നവാഡയിലെ റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്. പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്. പാമ്പിൽ നിന്നേറ്റ വിഷം മറുകടിയിൽ
ആലപ്പുഴ∙ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ∙ എന്താണ് വെസ്റ്റ് നൈല്‍? ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന് ജ്വരത്തെപ്പോലെ
ന്യൂഡൽഹി∙ പതിനഞ്ച് ദിവസത്തിനിടെ പത്തു പാലങ്ങൾ തകർന്നു വീണതിനെ തുടർന്ന് ജലവിഭവ വകുപ്പിലെ 16 എൻജിനീയർമാരെ ബിഹാർ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാലം നിർമിച്ച കരാറുകാരുടെ ഇടപെടലുകൾ പരിശോധിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം∙ വിതുര - ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാട്ടാന തകർത്തു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർ ഓടി രക്ഷപ്പെട്ടു. വിതുരയിൽ നിന്നും ബോണക്കാടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. കാണിത്തടം ചെക്പോസ്റ്റ്
ചെന്നൈ∙തമിഴ്നാട് സർക്കാരിനു കീഴിലെ വിദേശമദ്യ വിൽപനശാലയായ ടാസ്മാക്കുകൾ ഇനി മുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കും. സെപ്റ്റംബർ മുതൽ സംസ്ഥാന വ്യാപകമായി മദ്യക്കുപ്പികൾ ശേഖരിക്കുമെന്ന് ടാസ്മാക് എംഡി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ വിവിധ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരുന്നു.
കോട്ടയം∙ ഓണംതുരത്ത് ചാമക്കാല (ആഞ്ഞേൽ) വീട്ടിൽ പടക്കം പൊട്ടുന്നതു കേട്ട് അയൽക്കാരും നാട്ടുകാരും ഒന്നു ഞെട്ടി. ഈ വീട്ടിലുള്ളവരും ഞെട്ടലിൽനിന്നും ആഹ്ലാദത്തിൽനിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇവിടുത്തെ ഇളയമകൻ സോജൻ ജോസഫ് (49) ബ്രിട്ടിഷ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആഹ്ലാദമാണ് പടക്കമായും ചിരിയലകളായും ഇവിടെ നിറയുന്നത്.
ലണ്ടൻ∙ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഋഷി സുനക്. ചാൾസ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം രാജി വച്ചതായി പ്രഖ്യാപിച്ചത്. നേരത്തെ,
തിരുവനന്തപുരം∙ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സമൂഹമാധ്യമത്തിലെ പ്രചാരണത്തിനെതിരെ പൊലീസ് അന്വേഷണം.
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. ഗുരുതരമായി പരുക്കേറ്റ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ലുധിയാനിലെ സിവിൽ
കൊച്ചി∙ പൂത്തോട്ടയിൽ സ്വകാര്യ ബസ് കണ്ടക്ടർ ജെയ്ൻ ജെയിംസിന് കുത്തേറ്റു. ബസിലെ തർക്കത്തെ തുടർന്ന് യാത്രക്കാരനായ കഞ്ചാവ് കേസ് പ്രതി അബുവാണ് ആക്രമിച്ചത്. ബസിൽനിന്ന് ഇറങ്ങിയശേഷം മദ്യകുപ്പി പൊട്ടിച്ചാണ് കണ്ടക്ടറെ കുത്തിയത്. പ്രതിയെ അറസ്റ്റു ചെയ്തു. കുട്ടികൾ ബസിലുള്ളതിനാൽ ചവിട്ടുപടിയിൽനിന്ന് കയറി നിൽക്കാൻ
തിരുവനന്തപുരം∙ പ്രതിപക്ഷത്തിനു പ്രസംഗിക്കാൻ കൂടുതൽ സമയം നൽകുന്നെന്ന് ആരോപിച്ച് നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറും മുൻ സ്പീക്കർ കൂടിയായ മന്ത്രി എം.ബി. രാജേഷും കൊമ്പുകോർത്തു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന് 16.22 മിനിറ്റ് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് എം.ബി. രാജേഷ് ചോദ്യം ചെയ്തത്.
തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ ആഞ്ഞടിച്ചിട്ടും, എസ്എഫ്ഐ തിരുത്തണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവരുടെ ചോര കുടിക്കാന്‍ താനും സമ്മതിക്കില്ല. ബാലന്റെ ഭാഗത്തുനിന്നും സിപിഐയെയോ തന്നെയോ കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ന്യൂഡൽഹി∙ കേരളത്തിൽ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തീരുമാനം. കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി നൽകിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള
ന്യൂഡൽഹി∙എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. സെൻസൻ (xenZen)എന്നു പേരുള്ള ഹാക്കറാണ് 37.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ടത്. ഡാർക്ക് വെബിൽ ഇതു സംബന്ധിച്ച വിവരങ്ങൾ വിൽപനയ്ക്കു വച്ചിട്ടുണ്ടെന്നുമാണ് അവകാശ വാദം.
പാലക്കാട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് സമ്മതിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും
തിരുവനന്തപുരം∙ പാർട്ടിയെ ജനങ്ങളില്‍നിന്ന് അകറ്റുന്ന ശൈലിയില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശൈലിയിൽ തിരുത്തൽ വരുത്തുമെന്നതിന്റെ അർത്ഥം മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചല്ല. അദ്ദേഹത്തിന്റെ ശൈലി മാറ്റണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടില്‍ പറഞ്ഞിട്ടില്ലെന്നും
ലണ്ടൻ ∙ ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വിജയം ഇന്ത്യ–യുകെ ബന്ധത്തിൽ വലിയ ചലനങ്ങൾക്കു കാരണമായേക്കില്ല. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിദ്യ, കാലാവസ്ഥാമാറ്റം,
ലണ്ടൻ ∙ ബ്രിട്ടന് ആവശ്യപ്പെടുന്ന മാറ്റത്തിന്റെ ഏജന്റാകുമെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ വോട്ടർമാർക്കു നല്കിയ ഉറപ്പ്. ബ്രെക്സിറ്റിനു പിന്നാലെ തകര്‍ന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് തങ്ങളുടെ പ്രഥമ
കാസർകോട്∙ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപിയുടെ വീട്ടുപറമ്പില്‍നിന്നു കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വിഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉറവിടം വെളിപ്പെടുത്തിയാൽ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് ഉണ്ണിത്താന്റേത്.
തിരുവനന്തപുരം ∙ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതൽ സമയം കിട്ടാൻ വെള്ളിയാഴ്ചകളിൽ ശൂന്യവേളകളിൽനിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നു സ്പീക്കർ എ.എൻ.ഷംസീർ.
ചെന്നൈ∙കള്ളകുറിച്ചി വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. മരിച്ചവരുടെ കുടുംബത്തിനു 10
ന്യൂഡൽഹി∙ മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെഡിക്കൽ ബിരുദാനന്തര ബിരുദ
ലണ്ടൻ ∙ ബ്രിട്ടനിൽ 2010ലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ലേബർ പാർട്ടിയെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി സർക്കാർ രൂപീകരിച്ചത്. ഡേവിഡ് കാമറൺ
തിരുവനന്തപുരം∙ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ പി.എം. ആർഷോ.
തിരുവനന്തപുരം∙ കൂടോത്രത്തിന്റെ പേരിലും ചിലർ റോഡ് കുഴിക്കുന്നെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗതയോഗ്യമെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം∙ സിപിഎമ്മിനും എസ്എഫ്ഐയ്ക്കും എതിരെ നിരന്തര വിമർശനമുന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി മുൻ
പത്തനംതിട്ട∙ ആറന്മുളയിൽ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട
അയ്യന്തോൾ∙ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയിൽ താനടക്കമുള്ള തൃശൂരുകാർക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു മേയർ എം.കെ. വർഗീസ്. പഞ്ചായത്തും കോർപറേഷനും ചെയ്യേണ്ട തെരുവു ലൈറ്റ് സ്ഥാപിക്കുക, അങ്കണവാടികൾ
തൃശൂർ∙ കെ.കരുണാകരന്റെ ജന്മവാർഷികത്തിൽ ഫെയ്സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘പ്രിയപ്പെട്ട, എന്റെ സ്വന്തം. പ്രാർഥനകൾ’ എന്ന
മലപ്പുറം∙ സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐ. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാംപിലാണ് വിമർശനം. സിപിഎം കടുംപിടിത്തം
കോട്ടയം ∙ കാശുമുടക്കി ദീർഘദൂര യാത്രയ്ക്കു സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മനസ്സമാധാനമായി ഉറങ്ങാനാണ്. അല്ലാതെ ഇരുന്നു നേരം വെളുപ്പിക്കാനല്ല. ട്രെയിൻ നമ്പർ 16525 CAPE - SBC എക്സ്പ്രസിലെ എസ്–1 കോച്ചിലെ യാത്രക്കാരന്റെ
തിരുവനന്തപുരം∙ കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക്
തിരുവനന്തപുരം∙ വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് മുതിർന്ന നേതാവ് എ.കെ.ബാലൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം–എസ്എഫ്ഐ വിമർശനത്തിനാണ് ബാലന്റെ മറുപടി.
പൂച്ചാക്കൽ∙ പള്ളിപ്പുറം തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആറന്മുള കടക്കിലേത്ത് മണ്ണിൽ ജസ്റ്റിൻ സെബാസ്റ്റ്യൻ (23)
ലണ്ടൻ∙ ‘തൊഴിലാളി വർഗ’ത്തിന്റെ പ്രതിനിധിയെന്നു സ്വയം വിശേഷിപ്പിക്കുന്ന കെയ്ർ സ്റ്റാർമറെന്ന 61കാരൻ മുൻ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്.
കൊച്ചി∙ ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.
കോട്ടയം ∙ എസ്എഫ്ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനു നേരെ നടന്ന കൂടോത്ര വാർത്ത പുറത്തുവരുമ്പോൾ പലരും ആശ്ചര്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന
ആലപ്പുഴ ∙ മാന്നാർ കല കൊലപാതക കേസിൽ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു...
കോഴിക്കോട്∙ മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക്
ഹാഥ്റസ്∙ തിക്കിലും തിരക്കിലുംപെട്ട് 121 പേര് മരിച്ച ഹാഥ്റസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിൽ
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിരത്തിയ കാര്യങ്ങളോടു വിയോജിച്ച സിപിഐ
തിരുവനന്തപുരം∙ വനംവകുപ്പ് മേധാവി ഗംഗാസിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വകുപ്പിന്റെ
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന
കോഴിക്കോട്∙ മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
കോഴിക്കോട് ∙ പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നഗരത്തിലാണ് സംഭവം. പരുക്കേറ്റ വയനാട് ഇരുളം സ്വദേശി ജോസഫീന (67) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയും
തിരുവനന്തപുരം∙ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾക്കു പിന്നാലെ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ) പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് പരസ്യം. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ
ലണ്ടൻ∙ ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിൽ. 650
പാരിസ്∙ ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിലുള്ളത് പോകുകയും ചെയ്തുവെന്ന അവസ്ഥയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിലേക്ക് തിരക്കിട്ട് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെട്ടതോടെ ബന്ധശത്രുക്കൾക്കൊപ്പം ചേർന്ന് ഇനിയുള്ള മൂന്നു വർഷം ഭരിക്കേണ്ട സാഹചര്യമാണ് മക്രോയ്ക്ക് മുന്നിലുള്ളത്. ജൂൺ 9ന് നടന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മരീൻ െല പെന്നിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ–തീവ്ര വലതു സഖ്യമായ നാഷനൽ റാലി (എൻആർ)
തിരുവനന്തപുരം∙ ജനമനസ്സ് മനസ്സിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ വായിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ കുഴപ്പം അല്ല, പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വീഴ്ചയാണു പരാജയത്തിനു കാരണം. തെറ്റ് തിരുത്തും,
കൊച്ചി∙ തെറ്റുതിരുത്തുന്നതിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി സദുദ്ദേശ്യത്തോടെ അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നതു കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ടെസ്റ്റ് പേപ്പറിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ എറണാകുളം കോടനാട് തോട്ടുവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ തല്ലിയതിനെതിരെ
കൊച്ചി∙ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.
കൊച്ചി∙ അഭിഭാഷകരിലും ജുഡീഷ്യല്‍ ഓഫിസർമാരിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യം കൊണ്ടു കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി. സർവീസിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നല്കിയ ഫുൾകോർട്ട് റഫറൻസിൽ യാത്രയയപ്പ് നൽകുന്ന വേളയിൽ
ഹാഥ്റസ് ദുരന്തം: 6 പേർ അറസ്റ്റില്‍, മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം പാരിതോഷികം ഹാഥ്റസ്∙ ഉത്തർപ്രദേശിലെ ഹാഥ്റസിൽ പ്രാർഥനാച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ 2 സ്ത്രീകളടക്കം 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രാർഥനാച്ചടങ്ങിന്റെ സംഘാടകരും
തിരുവനന്തപുരം∙ പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങൾ കരുതി വേണമെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ നടപടികളുടെ തുടര്‍ച്ചകൾ ചര്‍ച്ച ചെയ്യാൻ ചേർന്ന എൽഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷത്തിനു വർധിത വീര്യമാണ്.
എങ്ങോട്ടാണു നമ്മുടെ വിദ്യാർഥി, യുവജന സംഘടനകളുടെ പോക്ക് എന്ന് ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടാകുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതും, പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നു ഡിവൈഎഫ്ഐ
ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഒന്നിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച് ജനവിധി
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുെട പരിശോധനാ ഫലം നാളെ വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ്
തിരുവനന്തപുരം∙ കേരള സർവകലാശാല സെനറ്റിലേക്കു ഗവർണർ പുതിയ 5 അംഗങ്ങളെ നാമനിർദേശം ചെയ്തു. 4 വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയുമാണു നിർദേശിച്ചത്. കെ.എസ്. ദേവി അപർണ, ആർ.കൃഷ്ണപ്രിയ, ആർ.രാമാനന്ദ്, ജി.ആർ. നന്ദന എന്നിവരാണു വിദ്യാർഥി പ്രതിനിധികൾ. മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ
പട്ന∙ ബിഹാറിൽ വീണ്ടും പാലം തകർന്നുവീണു. സരണ്‍ ജില്ലയിൽ ഗണ്ഡകി നദിക്കു കുറുകെയുള്ള പാലമാണ് വ്യാഴാഴ്ച തകർന്നത്. ബിഹാറിൽ 15 ദിവസത്തിനിടെ തകർന്നുവീഴുന്ന പത്താമത്തെ പാലമാണിത്. വ്യാഴാഴ്ചത്തെ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സരണിലെ വിവിധ ഗ്രാമങ്ങളെ സിവാൻ
കൊച്ചി∙ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഫണ്ടിന്റെ വിനിയോഗമോ ദുർവിനിയോഗമോ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് അധികാരമില്ലെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി). മസാലബോണ്ടുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാനും വീണ്ടും ഹാജരാകാനും ആവശ്യപ്പെട്ട് ഇ.ഡി നല്കിയ സമൻസിനെ
തിരുവനന്തപുരം∙ ജൂൺ 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിട്ടു സമരം നടത്തുന്നതിനു മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ സമവായം ആയില്ല. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ടു പോകാൻ റേഷൻ വ്യാപാരികൾ തീരുമാനിച്ചു. റേഷൻ
തിരുവനന്തപുരം ∙ ഹൈദരാബാദ് റോഡാ മിസ്ത്രി കോളജ് ഓഫ് സോഷ്യൽ വർക്ക് മുൻ പ്രിൻസിപ്പൽ ഡോ. ഉഷ അന്ന മാത്യു (72) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച 2ന് ജവഹർ നഗർ എ–9 വസതിയിൽ കൊണ്ടുവരും. കവടിയാർ മാർ അപ്രേം പള്ളിയിൽ 3.30നു ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 4.30നു പാറ്റൂർ ഓർത്തഡോക്സ് സെമിത്തേരിയിൽ. കോട്ടയം കൊല്ലപറമ്പിൽ
തിരുവനന്തപുരം∙ എസ്എഫ്ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമത്തിന്റെ സന്തതികളാണ് എസ്എഫ്ഐക്കാരെന്നു കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും വധഭീക്ഷണി
റാഞ്ചി∙ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ മുന്നണി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജാർഖണ്ഡിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത്
Results 1-100 of 10000