പൊളിക്കൽ വൈകുമെന്ന് ചെയർപേഴ്സൺ; ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി
Mail This Article
കൊച്ചി∙ മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നത് വൈകുമെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ ടി. എച്ച്. നദീറ. നിയന്ത്രിത സ്ഫോടനത്തിലൂടെയാണോ പൊളിക്കുക എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പരിസരവാസികളുടെ ആശങ്ക അകറ്റിയതിനു ശേഷം മാത്രമേ മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടിയിലേക്ക് സർക്കാർ കടക്കുകയുള്ളൂവെന്നും നദീറ പറഞ്ഞു.
ഒക്ടോബർ 12,13,14 തീയതികളിൽ പരിസരവാസികളുടെ വിപുലമായ യോഗം വിളിക്കും. സംശയങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകും. ഇതിനെല്ലാം ശേഷമേ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങുകയുള്ളുവെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. സർക്കാർ കർമ പദ്ധതി അനുസരിച്ചു അടുത്തമാസം 11 മുതലാണ് ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങുന്നത്.
അതേസമയം, മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാന്‍ തയാറായില്ല.