‘ഫയർ’ ഹെയർകട്ട്; യുവാവിന്റെ തല ആളിക്കത്തി, ഗുരുതര പൊള്ളൽ–വിഡിയോ
![hair-fire-cut വിഡിയോയിൽ നിന്ന് (Photo: Twitter/@Ashish_sinhaa)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/10/27/hair-fire-cut.jpg?w=1120&h=583)
Mail This Article
വൽസാദ്∙ ഗുജറാത്തിലെ വൽസാദിൽ തീ ഉപയോഗിച്ച് മുടിമുറിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. വാപി പട്ടണത്തിലെ ഒരു സലൂണിലാണ് സംഭവം. അടുത്ത കാലത്തായി ജനപ്രീതി നേടിയ 'ഫയർ ഹെയർകട്ടി’നായി പതിനെട്ടുകാരൻ ബാർബറെ സമീപിക്കുകയായിരുന്നു. മുടിയിൽ തീയിട്ട ശേഷം തല ചീവാൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. കൈ കൊണ്ട് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൊള്ളലേറ്റ യുവാവ് കടയിൽ നിന്ന് ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വൽസാദിലെ സിവിൽ ആശുപത്രിയിലേക്കും അവിടെനിന്നും സൂറത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണ ഉദ്യോഗസ്ഥൻ കരംസിൻഹ് മക്വാന അറിയിച്ചു. യുവാവിന്റെയും ബാർബറിന്റെയും മൊഴി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: "Fire Haircut" Attempt Goes Wrong, Gujarat Man Suffers Serious Burns