ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തെ ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾകൂട്ട കൊലപാതകത്തിൽ കാണാൻ കഴിയുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ. മലപ്പുറത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ് ന്യായീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നവരും ഇതിനെതിരെ പ്രതികരിക്കാത്തവരും സാംസ്കാരിക കേരളത്തിന്റെ ശാപമാണ്. സാംസ്കാരിക നായകർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ബിഹാർ സ്വദേശിയും മനുഷ്യനാണെന്നു ഉറക്കെ വിളിച്ചുപറയാൻ ആരെയാണ് സാംസ്കാരിക നായകർ ഭയപ്പെടുന്നത്. സംസ്ഥാനത്തെ ക്രമ സമാധാന നില തകർന്നിരിക്കുകയാണ്. ഈ സത്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാവണം’’– അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: CR Praphulkrishnan on Malappuram lynching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com