സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു; ‘ലുക്കാ ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്ത്

Mail This Article
കോഴിക്കോട്∙ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. 2015ൽ പുറത്തിറങ്ങിയ ‘ലുക്കാ ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. ഫറോക്ക് പേട്ട സ്വദേശിയാണ്. കുറച്ചു കാലമായി മലപ്പുറം ചെമ്മാടാണ് താമസം. കാൻസർ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ, എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും എഴുതി.
ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവയാണ് നോവലുകൾ. ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് ഗഫൂർ രചന നിർവഹിച്ച മറ്റു സിനിമകൾ.
English Summary: Script Writer Gafoor Arakkal Passes Away