ബ്രിക്സ് ഉച്ചകോടി: മോദി ദക്ഷിണാഫ്രിക്കയിൽ; 20 രാജ്യങ്ങളിലെ തലവൻമാരും പങ്കെടുക്കും

Mail This Article
ജൊഹാന്നസ്ബർഗ്∙ 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. 24ാം തീയതി വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലുണ്ടാകും. 2019ൽ ആരംഭിച്ച അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് അംഗങ്ങൾ.
ലോകത്തെ ഏറ്റവും വലിയ അഞ്ച് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ലോക ജനസംഖ്യയിൽ 41% പേരെ ബ്രിക്സ് പ്രതിനിധീകരിക്കുന്നു. ആഗോള ജിഡിപിയുടെ 24% ഇവിടെനിന്നാണ് വരുന്നത്. ആഗോള വ്യാപാരത്തിന്റെ 16 ശതമാനവും ഇവിടെയാണ്.
യോഗത്തിൽ ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും 20 രാജ്യങ്ങളില്‍നിന്നുള്ള തലവൻമാർ പങ്കെടുക്കും. ബ്രിക്സിലെ അംഗത്വത്തിനുവേണ്ടി പല രാജ്യങ്ങളും അപേക്ഷ നൽകിയിട്ടുമുണ്ട്. ഇക്കാര്യത്തിലും ഇത്തവണത്തെ യോഗം തീരുമാനമെടുക്കും.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഗ്രീസിലേക്കാണ് പ്രധാനമന്ത്രി പോകുക. 40 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.
English Summary: Prime Minister Modi arrives in South Africa to attend the 15th BRICS summit