ADVERTISEMENT

ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ടൈ നേരെയാക്കുന്ന ഭാര്യ അക്ഷത മൂർത്തിയുടെ ചിത്രം വൈറൽ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഋഷി സുനകും അക്ഷതയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തിയത്. ഇരുവരെയും ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ സ്വീകരിച്ചിരുന്നു.

ഡൽഹിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇതിന്റെ നിരവധി ചിത്രങ്ങൾ സുനക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്നായിരുന്നു വിമാനത്തിൽനിന്ന് ഇറങ്ങുന്നതിന് മുൻപ് സുനകിന്റെ ടൈ ശരിയാക്കുന്ന ഭാര്യ അക്ഷതയുടെ ചിത്രം. ഡൽഹിയിലെ ഷാംഗ്രിലാ ഹോട്ടലിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്. 

ഇന്ത്യയുടെ മരുമകൻ ആയതിനാൽ ജി20 ഉച്ചകോടിക്കായുള്ള യാത്ര സ്പെഷൽ ആണെന്നും ഇന്ത്യ വളരെ പ്രിയപ്പെട്ട രാജ്യമാണെന്നും ഋഷി സുനക് പറഞ്ഞിരുന്നു. ഇരുവരും ഞായറാഴ്ച ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിക്കും. ഇരുവരുടെയും സന്ദർശനം കണക്കിലെടുത്ത് ക്ഷേത്രത്തിന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 

2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം സുനകിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി. സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

English Summary: G20 Summit: Akshata Murty Fixing Husband Rishi Sunak's Tie Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com