ADVERTISEMENT

തിരുവനന്തപുരം∙ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്റ്റഗ്രാം റീൽസ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നാം പ്രതിയാണ് വിനീത്. ഇക്കഴിഞ്ഞ 16–ാം തീയതിയാണ് സംഭവം. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലായി മടവൂരിലെത്തി യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. മറ്റു മൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.

സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്നു പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ആഴ്ചകൾക്കു മുൻപ് കിളിമാനൂർ പൊലീസ് വിനീതിനെ പിടികൂടിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.

സ്വർണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചു. ഇതനുസരിച്ച് തിരുവനന്തപുരത്തുനിന്നും യുവതി കിളിമാനൂരിൽ എത്തി. ബസിൽ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കിൽ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന്, യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകി.

കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു. കാറും സ്കൂട്ടറും ഉൾപ്പെടെ മോഷണത്തിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉൾപ്പെടെ വേറെയും പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്.

English Summary:

Instagram Fame Meesha Vineeth Again Arrested

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com