ADVERTISEMENT

കൽപറ്റ∙ വയനാട് പേരിയയിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു പരുക്ക്. ചന്ദനത്തോട് ഭാഗത്തുനിന്നു പുള്ളിമാനെ വെടിവച്ചു കൊന്ന് കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെയായിരുന്നു ആക്രമണം. പരുക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. വിപിൻ, സുനില്‍ കുമാർ എന്നിവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

പരിശോധനയിൽ പുള്ളിമാന്റെ ജഡം കണ്ടെത്തി. സംഭവത്തിൽ വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പേരിയ റേഞ്ച് ഓഫിസിർ കെ, ഹാഷിഫ് പറഞ്ഞു. നായാട്ടുസംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 

English Summary:

Forest Officials Attacked In Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com