ADVERTISEMENT

പത്തനംതിട്ട∙ ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ നഷ്ടം നികത്താന്‍ മാല പിടിച്ചുപറിച്ച യുവാവ് പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടമായ അമല്‍, 80കാരിയുടെ കഴുത്തിൽ കത്തി വച്ച് മാല പിടിച്ചുപറിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. സിസിടിവി തെളിവുകളുടെയും പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമലിനെ പിടികൂടിയത്. മറ്റൊരാള്‍ മോഷ്ടിച്ചതാണെന്ന തോന്നലുണ്ടാക്കി ഇതിനുമുന്‍പ് സ്വന്തം വീട്ടില്‍നിന്നും അമൽ 35,000 രൂപ മോഷ്ടിച്ചിരുന്നു. ഇതും റമ്മി കളിക്കാണ് ഉപയോഗിച്ചത്.

സ്ത്രീകള്‍ ഒറ്റയ്ക്കു നടത്തുന്ന കടകളിലും മോഷണം നടത്താനായി ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ മാല മോഷ്ടിച്ചത്.  പ്രതിയും അച്ഛനും സഹോദരിയുടെ വീടിനടുത്ത് റബര്‍ ടാപ്പിങ് ജോലിയുടെ ഭാഗമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു.

English Summary:

Youth arrested in Pathanamthitta for snatching chain

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com