ADVERTISEMENT

പാലക്കാട്∙ കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി നിന്നവർ അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.

Read also: ‘ഡീൻ കുര്യാക്കോസ് ഷണ്ഡൻ; പി.ജെ.കുര്യൻ പെണ്ണുപിടിയൻ’: അധിക്ഷേപിച്ച് എം.എം.മണി

palakkad-modi-road-show-90
പാലക്കാട് റോഡ്ഷോയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (ചിത്രം∙മനോരമ)
palakkad-modi-road-show-90
modi-road-show-palakkad
pm-modi-road-show-main-2

39 ഡിഗ്രി സെൽഷ്യസ് ചൂടിലും ഉയർന്ന ആവേശത്തോടെയാണ് മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അണികൾ അദ്ദേഹത്തെ വരവേറ്റത്. മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും മലപ്പുറം സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യനുമുണ്ടായിരുന്നു.

കോയമ്പത്തൂരിൽനിന്ന്  ഹെലികോപ്റ്ററിൽ  പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേകർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി മലപ്പുറം സ്ഥാനാർഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗ്രൗണ്ടിൽനിന്ന് കാറിൽ നഗരമധ്യത്തിലെ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ അദ്ദേഹം അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് റോഡ് ഷോ ആരംഭിച്ചത്. അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററായിരുന്നു റോഡ്ഷോ. പൊതുസമ്മേളനം ഇല്ല.

 റോഡ്ഷോയ്ക്കു ശേഷം മേഴ്സി കോളജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോയി. റോഡ്ഷോ പരിസരത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്. കെജിയുടെ നേതൃത്വത്തിൽ 5000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ നടപടിക്കുള്ളത്. ഉച്ചവരെ ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടാകും. എസ്പിജി ഡിഐജിയുടെ നേതൃത്വത്തിലും സംഘം ക്യാംപ് ചെയ്യുന്നു. ഇന്നലെ വൈകിട്ട് കോയമ്പത്തൂർ നഗരത്തിൽ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.

English Summary:

PM Narendra Modi road show in Palakkad

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com