ADVERTISEMENT

തിരുവനന്തപുരം∙ മുന്നോട്ടു നീങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു. പാറശാല പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ (57) ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെ ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

കൊച്ചുവേളി– നാഗർകോവിൽ എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തി മുന്നോട്ട് എടുത്തപ്പോൾ ഷീബ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണു. ഷീബയുടെ ഒരു കാൽ മൃതദേഹത്തിൽനിന്നും വേർപ്പെട്ട് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു. 

English Summary:

Woman dies after falling under moving train, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com