ADVERTISEMENT

ലക്നൗ ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ പ്രകടനത്തിന് അടിത്തറയായ ഉത്തർപ്രദേശിൽ ഇക്കുറി ബിജെപിക്ക് കനത്ത തിരിച്ചടി. രാമക്ഷേത്രം ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളും വാരാണസിയിൽ മത്സരിച്ചതിലൂടെ പാർട്ടി ലക്ഷ്യമിട്ട ‘മോദി ഇഫക്ടും’ പ്രതീക്ഷിച്ച രീതിയിൽ ഏശാതെ വന്നതോടെ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വൻ മുന്നേറ്റം സമ്മാനിച്ച ഉത്തർപ്രദേശിൽ ബിജെപി നാൽപതിൽ താഴെ സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായിക്കെതിരെ ആറായിരത്തിലേറെ വോട്ടിനു പിന്നിലായത് ബിജെപിയെ ഞെട്ടിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 34 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 62 സീറ്റുകൾ നേടിയ സ്ഥാനത്താണിത്. ഇവിടെ സമാജ്‌വാദി പാർട്ടി 34 സീറ്റിലും കോൺഗ്രസ് ഒൻപതു സീറ്റിലും മുന്നിലാണ്. രാഷ്ട്രീയ ലോക് ദൾ രണ്ടിടത്തും ആസാദ് സമാജ് പാർട്ടി ഒരിടത്തും ലീഡ് ചെയ്യുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിക്ക് പത്തും സമാജ്‌വാദി പാർട്ടിക്ക് അഞ്ചും അ‌പ്‌നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് അന്ന് ഒറ്റ സീറ്റിൽ ഒതുങ്ങി.

തിരഞ്ഞെടുപ്പു ഫലം അറിയാം

ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഒരുമിച്ചു മത്സരിക്കാനുള്ള എസ്പി – കോൺഗ്രസ് പാർട്ടികളുടെ തീരുമാനമാണ് ഉത്തർപ്രദേശിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. 17 സീറ്റിൽ മാത്രം മത്സരിച്ചാണ് കോൺഗ്രസ് ഒൻപതിടത്ത് ലീഡ് ചെയ്യുന്നത്.

Loksabha
Election 2024
National
Kerala

സോണിയ ഗാന്ധി മാറിയ റായ്‌ബറേലിയിൽ പകരമെത്തിയ രാഹുൽ ഗാന്ധി ഏറെക്കുറെ വിജയമുറപ്പിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തോറ്റ അമേഠിയിലും ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി മുന്നിലാണ്. ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബിജെപി സ്ഥാനാർഥി.

English Summary:

Loksabha election 2024: BJP Performance in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com