ADVERTISEMENT

ആലപ്പുഴ∙ ഒൻപതുവർഷങ്ങൾക്ക് മുൻപെഴുതിയ കവിത ഫെയ്സ്ബുക്കിലൂടെ വീണ്ടും പങ്കുവച്ച് ആലപ്പുഴ മുൻ ലോക്സഭാംഗം എ.എം.ആരിഫ്. ‘ഞാൻ അങ്ങനെ മിണ്ടാപ്രാണിയായി’ എന്ന കവിതയാണ് ആരിഫ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ഒരു പൗരൻ നിശബ്ദനായിപ്പോകുന്ന അവസ്ഥയെയാണ് കവിതയിലൂടെ ആരിഫ് പറയാൻ ശ്രമിച്ചിരിക്കുന്നത്. 

ജാതി–മതവികാരങ്ങള്‍ വ്രണപ്പെടാതിരിക്കാനായി മിണ്ടാതിരുന്ന് താനൊരു മിണ്ടാപ്രാണിയായി മാറിയെന്നും സ്വാർഥതയ്ക്കായി പലരും തട്ടിക്കൊണ്ടുപോയ ദൈവങ്ങളെ വിശ്വാസികൾക്ക് ആരാധിക്കാനായി തിരികെ നൽകണമെന്ന് പറയാൻ മിണ്ടാപ്രാണികൾക്കാവില്ലല്ലോ എന്നുമെല്ലാം ആരിഫ് പറയുന്നു. 

am-arif-poem
എ.എം.ആരിഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കവിത

വർഷങ്ങൾക്ക് മുൻപെഴുതിയ കവിതയ്ക്ക് കാലിക പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാൽ തോറ്റുതുന്നംപാടിയിരിക്കുമ്പോൾ അത് വീണ്ടും സാമൂഹിക മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയാണെന്ന് ആരിഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

English Summary:

Former Lok Sabha Member A.M.Arif Re-Shares His Poem on Facebook

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com