മുളപ്പിച്ച കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണയിൽ വഴറ്റിയെടുത്താൽ

Mail This Article
ചെറുപ്പത്തിൽ, മഴ നനഞ്ഞു കിടക്കുന്ന പറമ്പിലെ കശുമാവിന്റെ ചുവട്ടിൽ പല്ലു തേയ്ക്കാൻ എന്ന വ്യാജേന ഒരു ചുറ്റി തിരിയൽ ഉണ്ട് , വേറെ ഒന്നിനും അല്ല മുളച്ചു വരുന്ന കശുവണ്ടിയുടെ പരിപ്പ് തിന്നാൻ. വർഷങ്ങൾക്കു ശേഷം അത് ഒരു ചേരുവയായി കയ്യിൽ കിട്ടിയപ്പോൾ അതു വച്ച് ഒരു പാചക കൂട്ട് തയാറാക്കുന്നതിലും കൂടുതൽ മനസ്സ് ആഗ്രഹിച്ചത് ഓരോന്ന് കൊറിച്ചു പഴയ ഓർമ്മകൾ അയവിറക്കാനാണ്!
ചേരുവകൾ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില – 2 തണ്ട്
- ഉണക്കമുളക് – 3 എണ്ണം
- മുളപ്പിച്ച കശുവണ്ടി – ഒരു കപ്പ്
- ഗ്രീൻ പീസ് – 1 കപ്പ്
- തേങ്ങ – 1/2 കപ്പ്
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്. കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർത്തു മൂപ്പിക്കാം.
ഗ്രീൻപീസും മുളപ്പിച്ച കശുവണ്ടിപ്പരിപ്പും ചേർത്തു വഴറ്റി എടുക്കാം (തീ കൂട്ടിവയ്ക്കാം).

തേങ്ങാപ്പീരയും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വാങ്ങി, മസാല പപ്പടത്തിനൊപ്പം വിളമ്പാം.
English Summary : Stir fried sprouted cashews with garden peas and coconut.