അറബ് നാടിന്റെ മധുര രുചിക്കൂട്ട്
![luqaimat luqaimat](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2019/12/3/luqaimat.jpg.image.845.440.jpg)
Mail This Article
അറബ് രാജ്യങ്ങളിലെ സവിശേഷ രുചിയാണ് ലുക്കുമത്ത്, എണ്ണയിൽ വറുത്തെടുത്ത് അതിനു മുകളിൽ പഞ്ചസാരപ്പാനി ഒഴിച്ച് കഴിക്കുന്ന ഈ മധുരം അറബി നാടിന്റെ പരമ്പരാഗത മധുരക്കൂട്ടാണ്.
ചേരുവകൾ
- മൈദ - 2 കപ്പ്
- കോൺ ഫ്ലോർ - 1 ടേബിൾസ്പൂൺ
- യീസ്റ്റ് - 1 ടേബിൾസ്പൂൺ
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
- തൈര് - 2 ടേബിൾസ്പൂൺ
- ചൂടുവെള്ളം - 1 ഗ്ലാസ്
- എണ്ണ - ഫ്രൈയിങ്ങിനു ആവശ്യമായത്
സിറപ്പ് തയാറാക്കാൻ
- പഞ്ചസാര - 1 കപ്പ്
- വെള്ളം - 1 കപ്പ്
- ചെറുനാരങ്ങ - 1
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുഴച്ചത് 2 മുതൽ 3 മണിക്കൂർ വരെ റൂം ടെമ്പറേച്ചറിൽ (നേരിയ ചൂടുള്ള സ്ഥലത്തു) ക്ലിങ് പേപ്പർ കൊണ്ടു അടച്ചു വയ്ക്കുക. മാവു പൊന്തിയതിനു ശേഷം കൈകൊണ്ടോ സ്പൂൺ ഉപയോഗിച്ചോ അല്പം ബോൾ രൂപത്തിൽ എടുത്ത് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക.
സിറപ്പ് തയാറാക്കാൻ, ഒരു പാനിൽ വെള്ളം ചേർത്ത് പഞ്ചസാര ചൂടാക്കുക. അതിനുശേഷം നാരങ്ങ നീര് ചേർക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്യാം. ഈ സിറപ്പ് ഡംപ്ലിങ് അല്ലെങ്കിൽ ലുക്കുമത്തിനു മുകളിൽ ഒഴിച്ച് കുറച്ച് വെളുത്ത എള്ള് വിതറി കഴിക്കാം.
English Summary: UAE Nationalday 2019 , Traditional Food Recipe, Luqaimat