പലപ്പോഴും ആശുപത്രിയിൽ എത്തുന്ന രോഗി, ശരീരമാസകലം വേദന, മൊത്തത്തിൽ കുഴപ്പമാണ് എന്നൊക്കെ അതിശയോക്തി കലർത്തി പറയാറുണ്ട്. യഥാർഥത്തിൽ എന്താണ് പ്രശ്നം? സ്ത്രീകളുടെയും ചെറുപ്പക്കാരുടെയും, പ്രത്യേകിച്ച് ഓഫിസിനുള്ളിൽ കഴിയുന്നവരുടെ ശരീരത്തെ ബാധിക്കുന്ന ഒരു പ്രശ്നം കൂടി അതിനകത്ത് ഒളിച്ചിരിപ്പുണ്ട്.
ഒരു കുട്ടിക്കും, ചെറുപ്പക്കാരനും വയസ്സായ വ്യക്തിക്കും മുട്ടുവേദന വന്നാൽ അതിന് ഒരേ കാരണമായിരിക്കില്ല. കണ്ണിൽ മണലിട്ടതു പോലുള്ള അവസ്ഥ ചെങ്കണ്ണിനു മാത്രമായിരിക്കുകയുമില്ല– സംസാരിക്കുകയാണ് ഫിസിഷ്യനും റുമറ്റോളജിസ്റ്റുമായ ഡോ. ജേക്കബ് ആന്റണി.
(Representative image by Deepak Sethi/istockphoto)
Mail This Article
×
കുനിഞ്ഞു നിവരുമ്പോഴും നടക്കുമ്പോഴുമുള്ള പ്രയാസങ്ങൾ വയസ്സായതിന്റെ ലക്ഷണങ്ങളാണെന്ന്, എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരെ കളിയാക്കാൻ ന്യൂജെൻ പിള്ളേർ ഇറക്കുന്ന ചില റീലുകളുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ കഴിയാത്ത അവസ്ഥ എത്ര വിഷമകരമായിരിക്കും. ചിലയാളുകളിൽ ഈ അവസ്ഥ ഏറെ നേരം തുടരും. യഥാർഥത്തിൽ എന്താണ് ഇതിനു പിന്നിലെ കാരണം? ഇതൊരു രോഗലക്ഷണം മാത്രമാണ്. ഒരുപക്ഷേ സന്ധിവാത രോഗമായിരിക്കാം, അല്ലെങ്കിൽ അസ്ഥി രോഗങ്ങളും. ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങളിൽ രണ്ടും വില്ലന്മാരാണ്. അതിൽത്തന്നെ സന്ധിവാതം (Rheumatoid arthritis) അഥവാ ആമവാതം കുറച്ചേറെ പ്രശ്നമാണ്. മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും വരെ സാരമായി ബാധിക്കുന്ന രോഗം എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, കണ്ടെത്തി നല്ല ചികിത്സ ആദ്യമേ ലഭിച്ചാൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരമുണ്ട്. എന്താണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ, എന്തെല്ലാമാണ് ചികിത്സകൾ? സന്ധിവാതം സംബന്ധിച്ച തെറ്റിദ്ധാരണകൾ എങ്ങനെ പരിഹരിക്കാം? ചെറുപ്പക്കാരും സ്ത്രീകളും ഈ രോഗത്തെ ഏറെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? ഫിസിഷ്യനും റുമറ്റോളജിസ്റ്റുമായ ഡോ. ജേക്കബ് ആന്റണി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
English Summary:
Joint Pain and Muscle Pain: When to See a Rheumatologist - Symptoms and Treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.