അധാർമികമായി പ്രവർത്തിക്കണോ? - ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
Mail This Article
ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്നു നോക്കണം രണ്ടു നാലു ചിരട്ട കുടിച്ചീടിൽ അച്ഛനാരെടാ - ഞാനെടാ - മോനെടാ! എന്ന് സഞ്ജയന്റെ ഹാസ്യവരികൾ. ‘അങ്ങോട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ടിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും. കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന്