കേരള സർവകലാശാലയിൽ 71 ഉത്തരക്കടലാസ് നഷ്ടമായതും അതു 2 മാസം മറച്ചുവച്ചതും നിരുത്തരവാദിത്തത്തിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ്. അമിത രാഷ്ട്രീയവൽക്കരണം ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തിരിക്കുന്നു. എന്തെല്ലാമാണ് ഈ വീഴ്ചയ്ക്കു പിന്നിലെ കാരണങ്ങൾ? അവ പരിഹരിക്കാൻ എന്തു ചെയ്യണം? വിശദീകരിക്കുകയാണു കാസർകോട് കേരള കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജി.ഗോപകുമാർ.
71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം സർവകലാശാലതന്നെ മറച്ചുവച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. നമ്മുടെ പരീക്ഷാ സമ്പ്രദായത്തിൽ കാലോചിത പരിഷ്കാരം കൊണ്ടുവരേണ്ട ഘട്ടമാണിത്. വാർഷിക പരീക്ഷാരീതി മാറി സെമസ്റ്റർ സമ്പ്രദായം ഏർപ്പെടുത്തിയശേഷം അടിക്കടിയുള്ള പരീക്ഷകൾ ഒഴിവാക്കാനാകാത്തതിനാലാണ് മൂല്യനിർണയത്തിൽ വികേന്ദ്രീകരണം നടപ്പാക്കിയത്.
പരീക്ഷാ നടത്തിപ്പിനു സർവകലാശാലാതലത്തിൽ പരീക്ഷാ കൺട്രോളർ ഉണ്ട്. സ്വാശ്രയ കോളജുകളിലും പരീക്ഷാ കൺട്രോളർ ഉണ്ട്. പക്ഷേ, അത്തരം ഉത്തരവാദിത്തപ്പെട്ടവർ കടമ നിർവഹിക്കാത്തതാണ് ഇവിടെ സംഭവിച്ച വീഴ്ചയ്ക്കു കാരണം. സെമസ്റ്റർ സമ്പ്രദായമായതോടെ കോളജുകളിൽ
English Summary:
Politicization Cripples Kerala's Higher Education: The 71 Missing Answer Sheets Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.