ADVERTISEMENT

കഴിഞ്ഞ വർഷം തോൽപിച്ച ടീമിനെ കീഴടക്കി കേരള പൊലീസിന് ദേശീയ ഫുട്ബോൾ കിരീടം..

കൊൽക്കത്ത ∙ സ്വന്തം നാട്ടിലെ തോൽവിക്കു മധുരമായി പകരംവീട്ടി ദേശീയ പൊലീസ് ഫുട്ബോൾ ചാംപ്യൻപട്ടം കേരള പൊലീസ് പിടിച്ചെടുത്തു. നിലവിലെ ജേതാക്കളായ സിആർപിഎഫിനെ 2–0നാണു കേരളം കീഴടക്കിയത്. കഴിഞ്ഞ വർഷം മലപ്പുറത്തു നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ സെമിഫൈനലിൽ സിആർപിഎഫിനോട് തോറ്റാണു കേരളം പുറത്തായത്.

ഫൈനലി‍ൽ യു.ജിംഷാദാണു കേരളത്തിന്റെ 2 ഗോളുകളും നേടിയത്. ടൂർണമെന്റിൽ ആകെ 5 ഗോളുകൾ നേടി ഫിറോസ് കളത്തിങ്ങൽ ടോപ് സ്കോററായി. കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ പി.പി.നിഷാദാണു മികച്ച ഗോൾകീപ്പർ.

എസ്.സുനിലാണു കേരളത്തിന്റെ പരിശീലകൻ. ടിപി.അബ്ദുറഹ്മാനാണു സഹപരിശീലകൻ. മുൻ ഇന്ത്യൻ താരങ്ങളായ യു.ഷറഫലി  ടീം മാനേജരായും ഐ.എം.വിജയൻ ടെക്നിക്കൽ ഡയറക്ടറായും ടീമിനൊപ്പമുണ്ട്. 

ടീം: പി.പി.നിഷാദ്, എം.എം.വിൻശോഭ്, കെ.ശിഹാബുദ്ദീൻ (ഗോൾ കീപ്പർമാർ), കെ.മർസൂഖ്, വിബിൻ തോമസ്, വി.പി.സാദിഖ് അലി, ശരത് ലാൽ, മുഹമ്മദ് ഇർഷാദ്, വി.ജി.ശ്രീരാഗ്, ഹരിബൈസൻ (പ്രതിരോധം), കെ.പി.അനീഷ്, എൻ.എസ്.സുജിൽ, ജി.ജിമ്മി, യു.ജിംഷാദ്, ആർ.അഭിജിത്, പി.രാഹുൽ (മധ്യനിര), ഫിറോസ് കളത്തിങ്ങൽ, എസ്.അഭിജിത്, എസ്.അൽസ്‌വുഫീർ, എം.ഷാനൂബ്, കെ.ഹർഷീദ്. ടെക്നിക്കൽ ഡയറക്ടർ കം പ്ലെയർ: ഐ.എം.വിജയൻ. മാനേജർ: യു.ഷറഫലി. പരിശീലകൻ: എസ്.സുനിൽ. സഹപരിശീലകൻ: ടി.പി.അബ്ദുറഹ്മാൻ. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com