Activate your premium subscription today
തിരുവനന്തപുരം∙ തുടർവിജയങ്ങളുമായി സെമിഫൈനൽ ഉറപ്പാക്കിയ ഏരീസ് കൊല്ലം സെയ്ലേഴ്സിന്, കെസിഎൽ പ്രഥമി സീസണിലെ രണ്ടാം തോൽവി. പൊരുതിക്കളിച്ച കൊല്ലം സെയ്ലേഴ്സിനെ, ട്രിവാൻഡ്രം റോയൽസാണ് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊല്ലം സെയ്ലേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ ട്രിവാൻഡ്രം റോയൽസ് 10 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് വിസ്മയം സൃഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം, റൺവരൾച്ച കൊണ്ടും ശ്രദ്ധേയമായി തൃശൂർ ടൈറ്റൻസിന്റെ മത്സരം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ കടുത്ത റൺദാരിദ്ര്യം നേരിട്ടെങ്കിലും, 85 റൺസിന്റെ താരതമ്യേന ദുർബലമായ വിജയലക്ഷ്യം അവർ 13 പന്തും നാലു വിക്കറ്റും ബാക്കിയാക്കി മറികടന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 17 ഓവറിൽ 84 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തൃശൂർ വിറച്ചെങ്കിലും 13 പന്തു ബാക്കിയാക്കി അവർ ലക്ഷ്യത്തിലെത്തി.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) അതിവേഗ സെഞ്ചറിയുമായി വരവറിയിച്ച വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന് സമ്മാനിച്ചത് എന്നെന്നും ഓർമിക്കാൻ ഒരു ഐതിഹാസിക വിജയം. പൊതുവെ ബാറ്റർമാരെ അത്രകണ്ട് പിന്തുണയ്ക്കാത്ത കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റണ്ണൊഴുക്കിന്റെ കാര്യത്തിലുള്ള പിശുക്കെല്ലാം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ചരിത്രത്തിലെ ആദ്യ സെഞ്ചറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, ബൗണ്ടറിക്കരികെ 35–ാം വയസ്സിലും അസാമാന്യ ഫീൽഡിങ് പ്രകടനവുമായി സച്ചിൻ ബേബി. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിലാണ്, ബൗണ്ടറിക്കരികെ അസാമാന്യ മെയ്വഴക്കത്തോടെ
തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ്
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ തൃശൂർ ടൈറ്റൻസ്– ആലപ്പി റിപ്പിൾസ് മത്സരം കാണാനെത്തിയവർക്ക് ആകാശത്തുനിന്നു കണ്ണെടുക്കാൻ സമയം കിട്ടിക്കാണില്ല! സെഞ്ചറിയുമായി തൃശൂർ താരം വിഷ്ണു വിനോദും (45 പന്തിൽ 139) സെഞ്ചറിക്ക് 10 റൺ അകലെ അവസാനിച്ച തകർപ്പൻ ഇന്നിങ്സുമായി ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും മാറിമാറി സിക്സർ മഴ പെയ്യിച്ച മത്സരത്തിൽ ആലപ്പിക്കെതിരെ തൃശൂരിന് 8 വിക്കറ്റ് ജയം.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ഏഴാം വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ മൂന്നു വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലം ഏഴു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ലക്ഷ്യം കണ്ടു. 12 പോയിന്റുള്ള കൊല്ലം നേരത്തേ തന്നെ സെമി ഫൈനലിൽ കടന്നിരുന്നു.
തിരുവനന്തപുരം∙ ഐപിഎലിൽ ഒരു ടീമിന്റെയും മെന്ററാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിലവിൽ കെസിഎലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ മെന്ററായ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. കെസിഎൽ ടീമിന്റെ മെന്ററാണെങ്കിലും ഇതിനെ ഒരു വലിയ യാത്രയുടെ തുടക്കമായി കാണുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ്സ് ലീഗിൽ ഉൾപ്പെടെ
തിരുവനന്തപുരം∙ പ്രശാന്ത് പരമേശ്വരൻ – കേരളത്തിൽനിന്ന് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ താരപ്പകിട്ടിലേക്ക് എത്തിയ ആദ്യകാല താരങ്ങളിൽ ഒരാൾ. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) സാക്ഷാൽ വീരേന്ദർ സേവാഗ്, വേണുഗോപാൽ റാവു എന്നിവരുടെ വിക്കറ്റുകളുമായി മാൻ ഓഫ് ദ് മാച്ച്.
തിരുവനന്തപുരം∙ സല്മാന് നിസാറിന്റെ ബാറ്റിങ് മികവില്‍ കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 170 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 19.5-ാം ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇടവേളയ്ക്കു ശേഷം ആലപ്പി റിപ്പിൾസ് വിജയവഴിയിൽ. ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ട്രിൻവാൻഡ്രം റോയൽസിനെ 52 റൺസിനാണ് ആലപ്പി റിപ്പിൾസ് തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 125 റൺസ്. ട്രിവാൻഡ്രം റോയൽസിന്റെ മറുപടി 16.5 ഓവറിൽ 73 റൺസിൽ അവസാനിച്ചു.
തിരുവനന്തപുരം∙ ‘20–ാം വയസ്സിൽ ഉമ്മ മരിച്ചപ്പോൾ ആകെ തകർന്നു പോയയാളാണ് ഞാൻ. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ഈ സമയത്ത് ഒരു സഹോദരനേപ്പോലെ ചേർത്തുപിടിക്കാനും വീണുപോകാതെ കൈപിടിച്ചു നടത്താനും ഒപ്പമുണ്ടായിരുന്ന ആളാണ് സഞ്ജു ഭായ്. ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തി കൂടിയാണ് അദ്ദേഹം’ – പറയുന്നത്
തിരുവനന്തപുരം∙ ‘കെസിഎലിൽ തകർപ്പൻ പ്രകടനവുമായി കളം നിറയുകയാണ്. ഐപിഎൽ മെഗാ താരലേലം നടക്കാനിരിക്കെ പ്രതീക്ഷകൾ വാനോളമുണ്ടോ?’ – ചോദ്യം കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയോടായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പി റിപ്പിൾസിനെതിരെ അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ് ടീം താമസിക്കുന്ന ഹോട്ടലിൽ സച്ചിൻ ബേബിയെ കണ്ടത്.
തിരുവനന്തപുരം∙ രണ്ടരപ്പതിറ്റാണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉണർത്തുപാട്ടായിരുന്ന ‘സച്ചിൻ...സച്ചിൻ’ ആർപ്പുവിളി ഇന്നലെ പലകുറി കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലെ ഗാലറികളിൽ അലയടിച്ചു. ആ ആർപ്പുവിളികൾ നൽകിയ ആവേശം ബാറ്റിലേക്ക് ആവാഹിച്ച ഏരീസ് കൊല്ലം സെയ്ലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബി, കേരള ക്രിക്കറ്റിലെ ആദ്യ സെഞ്ചറി സ്വന്തം പേരിൽ എഴുതിച്ചേർത്തു.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് വമ്പൻ വിജയം. തൃശൂർ ടൈറ്റൻസിനെതിരെ എട്ടു വിക്കറ്റ് വിജയമാണ് അബ്ദുൽ ബാസിത്ത് നയിക്കുന്ന റോയൽസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തപ്പോൾ, 17.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ
തിരുവനന്തപുരം ∙ കേരളാ ക്രിക്കറ്റ് ലീഗിലെ ഒൻപതാം ദിവസത്തെ രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ 38 റണ്‍സിന് തോല്പിച്ചു. ടോസ് നേടിയ തൃശൂര്‍ കാലിക്കറ്റിനെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് കാലിക്കറ്റിന്റെ ബാറ്റിംഗിനിയടയ്ക്ക് വെച്ച് മത്സരം നിര്‍ത്തിവെച്ചു. മഴയെ തുടർന്ന് മത്സരം 19 ഓവറായി പുനർനിശ്ചയിച്ചു. ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് കാലിക്കറ്റ് നിശ്ചിത ഓവറിൽ നേടിയത്. അഖില്‍ സ്കറിയ (54), സല്മാന് നിസാര്‍ (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്കോര്‍ 150 കടത്തിയത്. വി ജെ ഡി നിയമപ്രകാരം 19 ഓവറില്‍ തൃശൂരിന്റെ വിജയലക്ഷ്യം 159 ആയി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ തൃശൂര്‍ 18.2 ഓവറില്‍ 120 ന് എല്ലാവരും പുറത്തായി. കാലിക്കറ്റിന് 38 റണ്‍സിന്റെ ജയം. കാലിക്കറ്റിന്റെ സല്മാന് നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ തോൽപിച്ച് ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെ കുതിപ്പ്. അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് കൊല്ലം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കൊല്ലം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ആലപ്പുഴയുടെ പോരാട്ടം 20 ഓവറിൽ എട്ടു
തിരുവനന്തപുരം ∙ പേസർ അഖിൽ ദേവിന്റെ ഹാട്രിക് മികവിൽ (2–0–20–4) ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറിൽ 90 റൺസിന് പുറത്തായി. അഖിലിനു പുറമേ അജിത്ത് വാസുദേവൻ, അഖിൽ സ്കറിയ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
തിരുവനന്തപുരം∙ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൻഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറികടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൽ ബാസിത് പുറത്താകാതെ നിന്നു. നേരത്തേ കൊച്ചിയുടെ കരുത്തുറ്റ
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിന്റെ എട്ടാംദിവസത്തെ ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ച് വിക്കറ്റ് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ട്രിവാന്‍ഡ്രത്തിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സ് വിജയത്തിൽ നിർണായകമായി. അബ്ദുൽ ബാസിതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
തിരുവനന്തപുരം∙ മഴ കളിച്ച മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ആറു വിക്കറ്റ് വിജയവുമായി ഏരീസ് കൊല്ലം സെയ്ലേഴ്സ്. 105 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ സെയ്ലേഴ്സ് എത്തി. വിജെഡി നിയമ പ്രകാരം കൊല്ലം സെയ്ലേഴ്സിന്റെ വിജയലക്ഷ്യം 14 ഓവറിൽ 105 റൺസായി ചുരുക്കിയിരുന്നു.
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തകർത്ത് തൃശൂർ ടൈറ്റൻസ്. ഏഴു വിക്കറ്റ് വിജയമാണ് തൃശൂർ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറില്‍ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു. 15
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആറു റൺസ് വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 184 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന തൃശൂർ ടൈറ്റൻസ് 20 ഓവറിൽ 177 റൺസെടുത്തു
തിരുവനന്തപുരം∙ ഏരീസ് കൊല്ലം സെയ്ലേഴ്സിന് കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ തോൽവി. തുടർച്ചയായ നാലാം വിജയം തേടി ഇറങ്ങിയ കൊല്ലത്തെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 18 റൺസിനാണു തകർത്തത്. ആദ്യം ബാറ്റു ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലത്തിന് 18.1 ഓവറിൽ 129
തിരുവനന്തപുരം∙ സമ്മർദ്ദ ഘട്ടത്തിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അബ്ദുൽ ബാസിതിന്റെ ബാറ്റിങ് കരുത്തിൽ, കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന് തകർപ്പൻ ജയം. ആവേശകരമായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ അഞ്ച് വിക്കറ്റിനാണ് ട്രിവാൻഡ്രം റോയൽസ് തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത
തിരുവനന്തപുരം∙ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമൻമാർ, പിന്നാലെ അടുത്ത രണ്ടു മത്സരവും ദയനീയമായി തോറ്റ് പിന്നിലേക്ക്. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിന് എന്തു സംഭവിച്ചുവെന്ന സംശയത്തിലാണ് ആരാധകർ. ഇന്നു നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനോട് എട്ടു
പവറും പെർഫെക്ഷനും ടൈമിങ്ങും സമംചേർത്തു നിറഞ്ഞാടിയ ആനന്ദ് സാഗർ (23 പന്തിൽ 41), വിഷ്ണു വിനോദ് (19 പന്തിൽ 47 നോട്ടൗട്ട്) എന്നീ ബാറ്റർമാരുടെ ബലത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരായ കെസിഎൽ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം.
തിരുവനന്തപുരം∙ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ, കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം എന്ന നാണക്കേട് ഒറ്റ മത്സരം കൊണ്ട് തിരുത്തിയെഴുതി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് തകർപ്പൻ തുടക്കം കുറിച്ച ആലപ്പി റിപ്പിൾസിനെതിരെ കൂറ്റൻ വിജയവുമായി ബ്ലൂ ടൈഗേഴ്സ് ഇതാദ്യമായി വിജയവഴിയിൽ. കെസിഎലിൽ ഇതുവരെ പിറന്ന ഉയർന്ന സ്കോർ, റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം എന്നീ റെക്കോർഡുകളുടെ അകമ്പടിയോടെയാണ് ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ്.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഈ സീസണിൽ ഇതുവരെ വിജയമറിയാത്തവരുടെ ഗണത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ‘ഒറ്റയ്ക്കാക്കി’ തൃശൂർ ടൈറ്റൻസിന് ആദ്യ ജയം. തൃശൂർ ടൈറ്റൻസ് സമ്പൂർണ മേധാവിത്തം പുലർത്തിയ മത്സരത്തിൽ, ട്രിവാൻഡ്രം റോയൽസാണ് തോൽവി രുചിച്ചത്. എട്ടു വിക്കറ്റിനാണ് തൃശൂർ ടൈറ്റൻസിന്റെ വിജയം.
തിരുവനന്തപുരം ∙ ഇന്ത്യയിലെ ആഭ്യന്തര ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ ഇളമുറക്കാരായ കേരള ക്രിക്കറ്റ് ലീഗ്, കളിക്കാരുടെ പ്രായത്തിന്റെ കാര്യത്തിലും ചെറുപ്പം. 6 ടീമുകളിലായി 110 പേർ പങ്കെടുക്കുന്ന കെസിഎലിൽ കളിക്കാരുടെ ശരാശരി പ്രായം 25.85 ആണ്. ടീമുകളിൽ 28.6 വയസ്സ് ശരാശരി പ്രായമുള്ള ഏരീസ് കൊല്ലം സെയ്ലേഴ്സാണ് വല്യേട്ടൻമാർ. 23.9 ശരാശരി പ്രായമുള്ള തൃശൂർ ടൈറ്റൻസാണ് കുഞ്ഞൻമാർ.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) തുടർച്ചയായ രണ്ടാം ജയത്തോടെ സച്ചിൻ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയ്ലേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത്. തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനാണ് കൊല്ലം സെയ്ലേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ടൈറ്റൻസ് 18 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 24 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആദ്യ ജയം. ആവേശപ്പോരാട്ടത്തിൽ ബേസിൽ തമ്പി നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ അടിച്ചുകൂട്ടിയത് ഏഴു
കേരള ക്രിക്കറ്റ് ലീഗിൽ അംപയർമാരുടെ തീരുമാനത്തിനെതിരെ കെസിഎയ്ക്കും ബിസിസിഐയ്ക്കും പരാതി നൽകി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ നോബോൾ ഉൾപ്പെടെ വിളിക്കുന്നതിൽ ഫീൽഡ് അംപയർ പിഴവു വരുത്തിയെന്നും ഇതു പരിശോധിക്കേണ്ട തേഡ് അംപയർ അതു ശ്രദ്ധിച്ചില്ലെന്നുമാണ് പരാതി.
ഓപ്പണർ അഭിഷേക് നായരുടെ (47 പന്തിൽ 61 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിൽ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു. സ്കോർ: കാലിക്കറ്റ്: 20 ഓവറിൽ 9ന് 104.
കേരള ക്രിക്കറ്റ് ലീഗിന്റെ വരവ് ആഭ്യന്തര ടൂർണമെന്റിൽ കേരള താരങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ ഇന്ത്യൻ താരവും കേരള ടീമിന്റെ മുൻ പരിശീലകനുമായ ടിനു യോഹന്നാൻ. നിലവിൽ ദുലീപ് ട്രോഫിയിൽ ടീം ഡിയുടെ ബോളിങ് പരിശീലകനായ ടിനു, കെസിഎൽ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം വിജയം. ട്രിവാന്‍ഡ്രം റോയൽസിനെതിരെ 33 റൺസ് വിജയമാണ് ആലപ്പി റിപ്പിൾസ് സ്വന്തമാക്കിയത്. ആലപ്പി ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രം റോയൽസ് 112 റൺസെടുത്തു പുറത്തായി. ആലപ്പിക്കായി ഫാസിൽ ഫനൂസ്, ആനന്ദ് ജോസഫ് എന്നിവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. 31 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ അബ്ദുൽ ബാസിത്താണ് റോയൽസിന്റെ ടോപ് സ്കോറർ.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനു വിജയത്തുടക്കം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. 105 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊല്ലം സെയ്ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.
ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൻഡ്രം റോയൽസ് - കൊച്ചി ബ്ലൂ ടൈഗേഴ്സ് മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്റെ ഉടമസ്ഥർ കൂടിയായ സംവിധായകന് പ്രിയദര്ശന്, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയുടെ മാറ്റ് കൂട്ടി സാക്ഷാൽ മോഹൻലാലും.
ഒരു ടൂർണമെന്റ് എന്നതിലുപരി കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കൊണ്ട് ദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന വലിയ പ്ലാറ്റ്ഫോമാണ് കെസിഎൽ എന്ന് ലീഗിന്റെ അംബാസഡർ കൂടിയായ നടൻ മോഹൻലാൽ. ടീം സ്പിരിറ്റിന്റെ ആഘോഷമായ ക്രിക്കറ്റ് അഭിമാനത്തോടും ആത്മവിശ്വാസത്തോടും ആസ്വദിച്ചു കളിക്കാൻ അദ്ദേഹം താരങ്ങളോട് ആഹ്വാനം ചെയ്തു. പ്രഥമ കെസിഎലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു
കൊമ്പന്മാർ ചിന്നം വിളിച്ചു, ചെണ്ടമേളം അകമ്പടിയേകി, തലസ്ഥാനത്തെ ക്രിക്കറ്റ് ആവേശത്തിലാഴ്ത്തി കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) കാര്യവട്ടം സ്പോർട്സ് ഹബിൽ വർണാഭമായ തുടക്കം. കെട്ടിലും മട്ടിലും ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) മിനി പതിപ്പായ കെസിഎൽ നൂറിൽ അധികം കേരള താരങ്ങളെയാണ് പ്രഥമ സീസണിൽ അവതരിപ്പിക്കുന്നത്.
2008ൽ പ്രഥമ ഐപിഎലിലെ ഉദ്ഘാടന മത്സരം തന്നെ വെടിക്കെട്ടുത്സവമാക്കി മാറ്റിയ ബ്രണ്ടൻ മക്കല്ലത്തിന്റെ കേരള പതിപ്പായിരുന്നു ഇന്നലെ മുഹമ്മദ് അസ്ഹറുദീൻ. ‘കേരള അസ്ഹർ’ തീർത്ത ബാറ്റിങ് വെടിക്കെട്ടോടെ ‘കേരള ഐപിഎൽ’ ആയ കെസിഎല്ലിന് ആവേശ കൊടിയേറ്റം. 47 പന്തിൽ 9 സിക്സറുകളും 3 ഫോറുകളുമായി ക്യാപ്റ്റൻ അസ്ഹറുദീൻ അടിച്ചുകൂട്ടിയ 92 റൺസിന്റെ കരുത്തിൽ ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസിനെ അനായാസം കീഴടക്കി
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിൽ ആദ്യദിനത്തിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വിജയം. മഴ രണ്ടുതവണ തടസപ്പെടുത്തിയ മത്സരത്തിൽ വിജെഡി മെത്തേഡ് പ്രകാരമാണു വിജയിയെ തീരുമാനിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഒരു റണ്ണിനാണ് ട്രിവാൻഡ്രം റോയൽസിന്റെ വിജയം. ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി
മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ വഴി ഇന്ത്യൻ പ്രിമിയർ ലീഗിലേക്കും (ഐപിഎൽ) ഇന്ത്യൻ ടീമിലേക്കും കളിക്കാരെ ഇടതടവില്ലാതെ കയറ്റിവിടുന്നതു കാണുമ്പോഴെല്ലാം നമുക്കും വേണം സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗ് എന്ന് കേരള ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ചതാണ്. അൽപം വൈകിയെങ്കിലും കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രൂപത്തിൽ ആ ആഗ്രഹം സഫലമായിരിക്കുന്നു.
കേരളവും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ബ്രിട്ടിഷ് ഭരണകാലത്ത് ആരംഭിച്ചതാണെന്ന് നമുക്കെല്ലാമറിയാം. തലശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടിഷുകാരാണ് തലശേരിയെ ക്രിക്കറ്റിന്റെ ഈറ്റില്ലമാക്കി മാറ്റിയത്. വളരെ പെട്ടെന്നുതന്നെ തലശേരിയിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സാധാരണ ജനങ്ങള്‍ ക്രിക്കറ്റിനെ ഏറ്റെടുത്തു.
തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ്, Kerala Cricket League, KCL, Cricket
തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഇന്ന് തുടക്കം. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിൾസും വരുൺ നായനാരുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന തൃശൂർ ടൈറ്റൻസും മത്സരിക്കും. ആറു ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടന ചടങ്ങുകൾ വൈകിട്ട് ആറിന് ആരംഭിക്കും.
തിരുവനന്തപുരം∙ രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റികളില്‍ ഒന്നായ ജെയിന് യൂണിവേഴ്സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്പോണ്സര്. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്സും ഒരു സ്പോണ്‍സറാണ്.
പെരുമ്പിലാവ് (തൃശൂർ) ∙ അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളി തിളക്കം. ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ഇടംപിടിച്ചു. സെപ്റ്റംബർ 21ന് ആരംഭിക്കുന്ന പരമ്പരയിൽ ഏകദിന മത്സരങ്ങളും ചതുർദിന ടെസ്റ്റുമാണ് ഉള്ളത്. കേരള ക്രിക്കറ്റ് ലീഗിൽ (കെഎസിഎൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായ പതിനേഴുകാരൻ ഇനാൻ, ലെഗ് സ്പിന്നറും മിഡിൽ ഓർഡർ ബാറ്ററുമാണ്. 11 വയസ്സുവരെ ഇനാൻ മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്നു. അവിടത്തെ സ്കൂളിലെ കായികാധ്യാപകനാണ് ഇനാനിലെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെത്തിയത്.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്നും അതിന്റെ തുടക്കമാണ് കേരള ക്രിക്കറ്റ് ലീഗ് എന്നും നടൻ മോഹന്‍ലാല്‍. ഇന്ത്യൻ വനിതാ ടീമിൽ മിന്നു മണി, ആശാ ശോഭന, സജന സജീവൻ എന്നീ മൂന്നു മിടുക്കികള്‍ക്ക് ഈ വർഷം അവസരം ലഭിച്ചതുതന്നെ കേരള ക്രിക്കറ്റ്
തിരുവനന്തപുരം ∙ കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഔദ്യോഗിക ലോഞ്ച് കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ നിർവഹിച്ചു. കായിക മന്ത്രി വി.അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിച്ച ചടങ്ങിൽ താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഗിലെ ചാംപ്യൻമാർക്ക് സമ്മാനിക്കുന്ന ട്രോഫിയും പ്രകാശനം ചെയ്തു.