പോക്കോ എക്സ് 3 പ്രോ ഇന്ത്യയിലെത്തി, ക്വാഡ് റിയർ ക്യാമറകൾ, സ്നാപ്ഡ്രാഗൺ 860, വിലയോ?
Mail This Article
ദിവസങ്ങൾക്ക് മുൻപ് രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 പ്രോ ഇന്ത്യയിലെത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച സ്റ്റാൻഡേർഡ് പോക്കോ എക്സ് 3 ന്റെ പരിഷ്കരിച്ച പതിപ്പാണ് പോക്കോ എക്സ്3 പ്രോ. ക്വാൽകോം സ്നാപ്ഡ്രാഗൺ 860 ആണ് പോക്കോ എക്സ് 3 പ്രോയുടെ കരുത്ത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ചിപ്സെറ്റിന് പുറമേ പോക്കോ എക്സ് 3 പ്രോയിൽ ക്വാഡ് റിയർ ക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയുമുണ്ട്. 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും പോക്കോ ഫോണിനുണ്ട്.
ഇന്ത്യയിൽ പോക്കോ എക്സ് 3 പ്രോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയും വിലയുണ്ട്. ഗോൾഡൻ ബ്രോൺസ്, ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീൽ ബ്ലൂ എന്നീ നിറങ്ങളിൽ വരുന്ന ഫോൺ ഏപ്രിൽ 6 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം. പോക്കോ എക്സ് 3 പ്രോയിലെ ലോഞ്ച് ഓഫറിൽ 10 ശതമാനം ഇൻസ്റ്റൻസ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ വഴി വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,000 രൂപ ഇളവ് ലഭിക്കും. ഇതിനിടെ പോക്കോ എക്സ് 3 പ്രോ പുറത്തിറങ്ങിയതോടെ പോക്കോ എക്സ് 3 ന്റെ പ്രാരംഭ വില 14,999 രൂപയാക്കി കുറച്ചു. ഏപ്രിൽ 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
∙ പോക്കോ എക്സ് 3 പ്രോ ഫീച്ചറുകൾ
ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാൻ കഴിയുന്ന പോക്കോ എക്സ് 3 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12 ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080x2,400 പിക്‌സൽ) ആണ് ഡിസ്‌പ്ലേ. ഡിസ്പ്ലെയ്ക്ക് 20:9 അനുപാതവും 120ഹെഡ്സ് ഡൈനാമിക് റിഫ്രഷ് റേറ്റുമുണ്ട്. ഡിസ്പ്ലേയ്ക്ക് 240 ഹെർട്സ് ടച്ച് സാംപിൾ റേറ്റും കോർണിങ് ഗോറില്ല ഗ്ലാസ് 6 ന്റെ പരിരക്ഷയുമുണ്ട്. പോക്കോ എക്സ് 3 പ്രോയ്ക്ക് കരുത്തേകുന്നത് ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 860 SoC ആണ്. അഡ്രിനോ 640 ജിപിയു, 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാം എന്നീ ഫീച്ചറുകളുമുണ്ട്.
പോക്കോ എക്സ് 3 പ്രോയിൽ ഫോട്ടോകളും വിഡിയോകളും പകർത്താൻ 48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 1.79 ലെൻസ്), 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഹാൻഡ്സെറ്റിലുണ്ട്.
പോക്കോ എക്സ് 3 പ്രോയ്ക്ക് 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷൻ ഉണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹൈറസ് ഓഡിയോ സർട്ടിഫിക്കേഷൻ ഉൾക്കൊള്ളുന്ന ഇരട്ട സ്പീക്കറുകളും ഫോണിലുണ്ട്. സ്പ്ലാഷ് പ്രതിരോധം നൽകുന്ന IP53- സർട്ടിഫൈഡ് ബിൽഡുമുണ്ട്.
ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് (ഐആർ), പ്രോക്‌സിമിറ്റി സെൻസർ എന്നിവ പോക്കോ എക്സ് 3 പ്രോയിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,160mAh ബാറ്ററിയാണ് പോക്കോ എക്സ് 3 പ്രോ പായ്ക്ക് ചെയ്യുന്നത്.
English Summary: Poco X3 Pro With Quad Rear Cameras, Snapdragon 860 SoC Launched in India: Price, Specifications