Activate your premium subscription today
ന്യൂഡൽഹി∙ എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും.
ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കുമെന്നു സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എസ്സിഇആർടി). പുസ്തകം മുഴുവനായി മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും അറിയിച്ചു. പാഠപുസ്തക പരിഷ്കരണം തുടർപ്രക്രിയയാണ്. വർഷങ്ങളോളം ഒരേ പുസ്തകം പഠിപ്പിക്കുന്നത് ഒഴിവാക്കാൻ സർക്കാർ
ന്യൂഡൽഹി ∙ എൻസിഇആർടി ഈ വർഷം അവതരിപ്പിച്ച ആറാം ക്ലാസ് പാഠപുസ്തകങ്ങൾ വീണ്ടും പരിഷ്കരിക്കും. വിദ്യാർഥികൾക്ക് ആവശ്യമായ ഉള്ളടക്കം ഇല്ലെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വർഷത്തിനുള്ളിൽ ഇവ പരിഷ്കരിക്കുന്നത്. കണക്ക്, സോഷ്യൽ സയൻസ് പുസ്തകങ്ങളിലാണ് കൂടുതൽ അധ്യായങ്ങൾ ചേർക്കുക. പുതിയ പാഠ്യപദ്ധതിയുടെ
കണ്ണൂർ∙ പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ‘വളരുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കൾ’ എന്ന തലക്കെട്ടിൽ രാജ്യത്താദ്യമായി രക്ഷിതാക്കൾക്കുള്ള ടെക്സ്റ്റ് ബുക്കുകൾ പ്രസിദ്ധീകരിച്ച് കേരളം. കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കിക്കൊണ്ട് രക്ഷിതാക്കളും സ്കൂളുകളും കുട്ടികളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ പദ്ധതിയെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനുള്ള പ്രായോഗിക പാഠങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിലും. 2022-ൽ 'സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരത പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് 5, 7 ക്ലാസുകളിലെ പുതിയ ഐടി പാഠപുസ്തകങ്ങളിൽ ഇതു സംബന്ധിച്ച പാഠഭാഗങ്ങളും ഉൾപ്പെടുത്തിയത് .
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22,000 പാഠപുസ്തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാനുള്ള പദ്ധതി യുജിസി തയാറാക്കി. അസ്മിത എന്ന പദ്ധതി കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് മൂർത്തി ഉദ്ഘാടനം ചെയ്തു. ഭാരതീയ ഭാഷാ സമിതിയും യുജിസിയും ചേർന്നാണു നടപ്പാക്കുന്നത്.
ന്യൂഡൽഹി ∙ 3, 6 ഒഴികെ എല്ലാ ക്ലാസുകളിലും കഴിഞ്ഞ വർഷത്തെ പാഠ്യപദ്ധതിയും പുസ്തകവും പിന്തുടരുമെന്നു സിബിഎസ്ഇ ആവർത്തിച്ചു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇക്കാര്യം വ്യക്തമാക്കി വീണ്ടും നോട്ടിസ് ഇറക്കി. പുതിയ അധ്യയനവർഷം എൻസിഇആർടി പാഠപുസ്തകങ്ങളിൽ പല മാറ്റവും വരുത്തിയത്
തിരുവനന്തപുരം∙ അധ്യയന വർഷം ആരംഭിച്ച് ഒരു മാസമാകുമ്പോഴും സംസ്ഥാനത്തെ പ്രീപ്രൈമറി വിദ്യാർഥികൾക്കു പാഠപുസ്തകം എത്തിയില്ല. മുൻ വർഷങ്ങളിൽ സ്കൂൾ തുറക്കുമ്പോൾ മറ്റു ക്ലാസുകാർക്കൊപ്പം പ്രീപ്രൈമറി വിദ്യാർഥികൾക്കും പുസ്തകങ്ങൾ ലഭിച്ചിരുന്നു. എസ്സിഇആർടി തയാറാക്കിയ കളിത്തോണി എന്ന പാഠപുസ്തകമാണ്
തിരുവനന്തപുരം : മുതിർന്നവർ എഴുതിയതു മാത്രം പഠിക്കുന്ന പതിവുകൾ മാറി ഇന്നു മുതൽ പുതിയ പാഠപുസ്തകങ്ങളുമായി കുട്ടികൾ സ്കൂളുകളിലെത്തും. ഈ വർഷം പരിഷ്കരിച്ച 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ പലതിലും കുട്ടികളുടെ കൂടി ഇടപെടലുണ്ട്. ‘ഒരു കർഷകന് ഒരു ആടുണ്ടായിരുന്നു...’ എന്നു തുടങ്ങുന്ന ഒന്നാം ക്ലാസിലെ
പത്തനംതിട്ട ∙ പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ മൂന്നിലെയും അഞ്ചിലെയും പുതിയ പുസ്തകങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് മണ്ണാറക്കുളഞ്ഞി സ്വദേശി കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ ചിത്രങ്ങളുമായി. മൂന്നിലെ മലയാളം, ഗണിതം, അഞ്ചിലെ ഇംഗ്ലിഷ് പാഠാവലികളിൽ ഷാജി വരച്ച ചിത്രങ്ങളാണേറെയും. ഈ പുസ്തകങ്ങളിലെ 32
Results 1-10 of 73