തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ചേലക്കര. കേരളത്തിലെ നിയമസഭാ മണ്ഡലം കൂടിയായ ചേലക്കര, ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. 2024 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് 12201 വോട്ടുകൾക്ക് വിജയിച്ചു. രമ്യ ഹരിദാസ് (യുഡിഎഫ്), കെ.ബാലകൃഷ്ണൻ (എൻഡിഎ) എന്നിവരായിരുന്നു മറ്റു മുന്നണി സ്ഥാനാർഥികൾ. മണ്ഡലത്തിൽ 72.77 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.