Activate your premium subscription today
മകൻ ധനുഷിന്റെ വിവാഹദിനത്തിലെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ച് നടൻ നെപ്പോളിയൻ. രണ്ടാഴ്ച മുൻപായിരുന്നു ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ജപ്പാനിൽ നടന്നത്. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനു വേണ്ടി അമ്മ ജയസുധയാണ് താലി ചാർത്തിയത്. നിറഞ്ഞകണ്ണുകളോടെ ചടങ്ങിൽ പങ്കെടുക്കുന്ന നെപ്പോളിയനെ വിഡിയോയിൽ കാണാം.
കോട്ടയം ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടിയും മുൻ ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ വരുമെന്ന് റിപ്പോർട്ട്. എന്നാൽ, വയനാട്ടിലെ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു ‘മനോരമ ഓൺലൈനോട്’ പ്രതികരിച്ചു.
തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന.
ചെന്നൈ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മർദം എല്ലായിടത്തും ഉള്ളതാണെന്നും എക്സിൽ
കോൺഗ്രസിനെ പോലെയല്ല, വ്യക്തികൾക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്ന പാർട്ടിയാണ് ബിജെപിയെന്നും കുടുംബത്തിന്റെ ക്ഷേമത്തിനല്ല, നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബിജെപിക്കൊപ്പം സജീവമായി പ്രവർത്തിക്കാനായാണ് ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവച്ചതെന്നും ചലച്ചിത്രതാരം ഖുഷ്ബു. ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നതു കൊണ്ട് കുറച്ചുകാലമായി സജീവമായി രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിഞ്ഞില്ലന്നും രാഷ്ട്രീയപരമായി
ചെന്നൈ ∙ ദേശീയ വനിതാ കമ്മിഷൻ അംഗത്വം നടി ഖുഷ്ബു സുന്ദർ രാജി വച്ചു. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അറിയിച്ച നടി തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ 2023 ഫെബ്രുവരിയിലാണ് വനിതാ കമ്മിഷൻ അംഗമായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ലിസിയും സുഹൃത്തുക്കളും. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് ലിസി, ഖുശ്ബു, മീന, സുഹാസിനി എന്നിവർ ചെക്ക് കൈമാറിയത്. നടൻ രാജ്കുമാർ സേതുപതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. "കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ചെന്നൈയിൽ
ഓർമകളും സന്തോഷങ്ങളും പരിഭാവങ്ങളും പങ്കുവയ്ക്കാൻ ഒത്തുകൂടി എൺപതുകളിലെ താരങ്ങൾ. തമിഴ് പുതുവത്സരം ആഘോഷിക്കാനാണ് ആദ്യകാല നായിക- നായകന്മാര് ഒന്നിച്ചെത്തിയത്. നടി സുഹാസിനിയും ഖുശ്ബുവും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. റഹ്മാൻ, ഖുശ്ബു, അംബിക, പൂർണിമ, ലിസി, മോഹൻ സുഹാസിനി, നരേഷ് എന്നിവരാണ്
ചെന്നൈ ∙ മലയാളി താരം മഞ്ജു വാരിയരുടെ വാഹനം തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചു. ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപം പതിവുപരിശോധനയുടെ ഭാഗമായാണു വാഹനം തടഞ്ഞത്. വാഹനത്തിൽ മഞ്ജുവാണെന്നു തിരിച്ചറിഞ്ഞതോടെ സെൽഫിയെടുക്കാനും ആളുകൾ കൂടി. പരിശോധനയ്ക്കുശേഷം
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഗായിക കെ.എസ്.ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് അവരുടെ
Results 1-10 of 49