Activate your premium subscription today
അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ നിരാശ പ്രകടിപ്പിച്ച് നടി രശ്മിക മന്ദാന. അല്ലു അർജുനെ അറസ്റ്റ് ചെയ്ത വാർത്ത തന്റെ ഹൃദയം തകർത്തു എന്നാണ് രശ്മിക കുറിച്ചത്. വാർത്തയിൽ കാണുന്നത് തനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നും നടന്ന സംഭവം ദൗർഭാഗ്യകരമാണെങ്കിലും ഒരു വ്യക്തിയിൽ മാത്രം കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് അവിശ്വസനീയമാണെന്നും രശ്മിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഇന്ത്യൻ ബ്ലോക്ബസ്റ്റർ പുഷ്പ 2 ബോക്സ് ഓഫിസിൽ 1000 കോടി കടക്കുമ്പോഴും അമ്മയ്ക്കൊപ്പം സമയം ചെലവഴിച്ച് പാൻ ഇന്ത്യൻ താരം അല്ലു അർജുൻ. അമ്മ നിർമലയോടൊപ്പമുള്ള ചിത്രം അല്ലു അർജുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ആരാധകർ ഒന്നടങ്കം പുഷ്പ 2ന്റെ 1000 കോടി നേട്ടം ആഘോഷിക്കുമ്പോൾ അതിന്റെ പോസ്റ്റർ പോലും പങ്കുവയ്ക്കാതെയാണ് അല്ലു അമ്മയ്ക്കൊപ്പമുള്ള സ്നേഹാർദ്രനിമിഷം ആരാധകർക്കായി ഷെയർ ചെയ്തത്.
ഏറ്റവും വേഗത്തിൽ ആയിരം കോടി നേടി പുഷ്പ 2. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിലാണ് പുഷ്പ 2 ദി റൂൾ എന്ന സിനിമ 1000 കോടി ക്ലബ്ബിൽ കയറിയത്. ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി.
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ദ് ഗേൾഫ്രണ്ട്’ ടീസർ എത്തി. വിജയ് ദേവരകൊണ്ടയുടെ ശബ്ദസാന്നിധ്യമാണ് ടീസറിന്റെ മറ്റൊരു ആകർഷണം. ഗായിക ചിന്മയിയുടെ ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രാഹുലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ദീക്ഷിത്
ഇന്ത്യൻ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ താണ്ഡവം. ഇന്ത്യൻ സിനിമാലോകത്ത് തന്നെ അതിവേഗം 621 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ റൂൾ'. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടു. റിലീസായി മൂന്നു ദിവസം കൊണ്ടാണ് പുഷ്പയുടെ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്.
കനൽ ഒരു തരി മതി കാട്ടുതീ ആയി പടരാൻ...അങ്ങനെ ‘വൈൽഡ് ഫയർ’ ആയി മാറിയ പുഷ്പരാജിന്റെ തേർവാഴ്ചയുടെ കഥയാണ് ‘പുഷ്പ 2 ദ് റൂൾ’. ചിറ്റൂര്‍ ജില്ലയിലെ കിരീടം വയ്ക്കാത്ത രാജാവായ പുഷ്പയുടെ ‘നാഷനൽ’ ഭരണമാണ് സുകുമാർ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകർക്കായി ദൃശ്യവൽക്കരിക്കുന്നത്. ഭന്‍വര്‍ സിങ് ഷെഖാവത്തുമായുള്ള
'പുഷ്പ'യിലൂടെ ലോകം ഏറ്റെടുത്ത താരജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന 'പുഷ്പ 2'ലെ 'പീലിങ്സ്' ഗാനം പുറത്ത്. തീ പിടിപ്പിക്കുന്ന ചുവടുകളുമായി തകർത്താറാടി ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ഡാൻസിംഗ് ക്യൂൻ ശ്രീലീലയും എത്തിയിരുന്ന 'കിസ്സിക്' പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. കൊച്ചിയിലെത്തിയപ്പോൾ അല്ലു പറഞ്ഞതു പോലെ ഈ ഗാനത്തിന് 6 ഭാഷകളിലും തുടക്കത്തിലെ ഹുക്ക് ലൈൻ മലയാളത്തിലാണ്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്.
ഡിസംബര്‍ ആറിന് റിലീസ് ചെയ്യാനിരിക്കേ അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാംഭാഗത്തെ ചൊല്ലിയുള്ള വിവാദങ്ങളും അരങ്ങു തകര്‍ക്കുകയാണ്. ഇക്കുറി അല്ലു അര്‍ജുന്റെ എതിരാളി ആരാധകര്‍ പുറത്തുവിട്ട വിഡിയോയാണ് വിവാദമായിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ഈ വിഡിയോകൾസമൂഹമാധ്യമങ്ങളിൽ ആരാധക യുദ്ധത്തെ വേറെ
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇക്കാര്യം സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു
ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം ‘കുബേര’ ടീസർ എത്തി. ‘ഹാപ്പി ഡെയ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പിൽ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെൻസ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ്
Results 1-10 of 71