Activate your premium subscription today
ന്യൂഡൽഹി∙ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗദീപ് ധൻകറിനെതിരെ ഇംപീച്ച്മെന്റ് നടപടിക്കുള്ള നീക്കം ആരംഭിച്ച് പ്രതിപക്ഷം. പ്രമേയത്തിൽ പ്രതിപക്ഷ എംപിമാർ ഒപ്പുവയ്ക്കുന്ന നടപടിക്രമങ്ങളാണ് സഭയിൽ ആരംഭിച്ചത്. രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍, ജയാ ബച്ചനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഇംപീച്ച്മെന്റ് നടപടിയിലേക്ക് പ്രതിപക്ഷം കടന്നിരിക്കുന്നത്. നിലവിൽ 14 ദിവസം മുൻപെങ്കിലും പ്രമേയം സമർപ്പിക്കണമെന്നുള്ളതിനാൽ ഈ സഭാ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് അവതരിപ്പിക്കാൻ സാധ്യതയില്ല.
ഇന്ത്യയിലെ പ്രശസ്തരായവരുടെ കുടുംബങ്ങളിലെ ചടങ്ങുകളെല്ലാം എക്കാലവും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അനന്ത് - രാധിക വിവാഹമാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹത്തിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. എന്നാൽ രാജ്യം മുഴുവൻ കൊണ്ടാടേണ്ട
ന്യൂഡൽഹി ∙ മാധ്യമപ്രവർത്തക സാഗരിക ഘോഷ്, മുതിർന്ന നേതാവ് സുഷ്മിത ദേവ് എന്നിവർ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗങ്ങളാകും. സമാജ്വാദി പാർട്ടിയുടെ പ്രതിനിധിയായി ബോളിവുഡ് താരം ജയ ബച്ചൻ വീണ്ടും രാജ്യസഭയിലെത്തിയേക്കും. ഇക്കുറി രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ജയ ബച്ചൻ നാളെ നാമനിർദേശ പത്രിക നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ന്യൂഡൽഹി∙ എംപിമാരുടെ വിരമിക്കൽ ചടങ്ങിലെ പ്രസംഗത്തിൽ രാജ്യസഭ അംഗങ്ങളോട് ക്ഷമാപണം നടത്തി സമാജ്വാദി പാർട്ടി എംപി ജയ ബച്ചൻ. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണു തന്റേതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ജയ ബച്ചൻ പറഞ്ഞു.
ന്യൂഡൽഹി∙ രാജ്യസഭയിലെ 225 സിറ്റിങ് എംഎപിമാരിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാലുപേരുടെ കേസ് സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യമാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷനൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നിവർ പുറത്തിറക്കിയ റിപ്പോർട്ടിൽ
ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ നോമിനേറ്റഡ് അംഗവുമായി രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭയിലെ കന്നി പ്രസംഗത്തിനിടെ പ്രതിഷേധിച്ച് വനിത എംപിമാർ. പ്രതിപക്ഷ എംപിമാരായ ജയ ബച്ചൻ (സമാജ്വാദി പാർട്ടി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് വിഭാഗം), വന്ദന ചവാൻ (എൻസിപി), സുസ്മിത ദേവ് (തൃണമൂൽ കോൺഗ്രസ്) എന്നിവരാണ് പ്രതിഷേധിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
ന്യൂഡൽഹി∙ മണിപ്പുര്‍ കലാപം തുടരുന്നതിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിർന്ന നടിയും സമാജ്വാദി പാർട്ടി എംപിയുമായ ജയ ബച്ചൻ. വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ സർക്കാർ തയാറായില്ലെന്നും ജയ ബച്ചൻ ആരോപിച്ചു.
Results 1-7