Activate your premium subscription today
Tuesday, Apr 22, 2025
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്തു. ഒരു നൂറ്റാണ്ടിലേറെ കാലം ഇന്ത്യക്കാരോട് വർണവിവേചനം പുലർത്തുകയും അകറ്റിനിർത്തുകയും ചെയ്ത ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രവിശ്യയിലാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചത്. പത്മഭൂഷൺ ജേതാവായ ശിൽപി റാം വി സുതർ രൂപകൽപന ചെയ്ത പ്രതിമ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയമാണ് സംഭാവന ചെയ്തത്.
വഡോദര ∙ മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ.
തൃശൂർ ∙ ‘‘ഞാൻ ഈ മനോഹരമായ നാടിനോടു വിടവാങ്ങുകയാണ്. എത്ര നാളത്തേക്ക് ഇവിടെ നിന്ന് അകന്നു നിൽക്കാൻ സാധിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ചുറ്റുപാടും ഞാൻ കാണുന്ന ഈ മനോഹര പ്രകൃതി ഭംഗികളിൽ നിന്ന് അകന്നു മാറുന്നത് അത്രതന്നെ പ്രയാസമുള്ള കാര്യമാണ്’’. തൃശൂരിൽ ആദ്യ സന്ദർശനത്തിനെത്തി മടങ്ങും മുൻപു രാഷ്ട്രപിതാവ്
പത്തനംതിട്ട ∙ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിന് 100 വർഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി.
ആലുവ∙ ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ ആണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ ആലുവ സന്ദർശനത്തിനു 100 വർഷം തികയുന്നതിന്റെ ഭാഗമായി ഡിസിസിയും സബർമതി പഠന ഗവേഷണ കേന്ദ്രവും ചേർന്നു യുസി കോളജിൽ സംഘടിപ്പിച്ച ‘ഗാന്ധിമാവിൻ ചുവട്ടിലെ ഒരു നൂറ്റാണ്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ∙ മഹാരഥൻമാർ പിറന്ന വീട്ടിലേക്കു മഹാത്മാവ് പടികടന്നെത്തിയിട്ട് നാളെ 100 വർഷം. സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ കാണാൻ ചെങ്ങന്നൂർ ഊരയിൽ വീട്ടിൽ മഹാത്മാഗാന്ധി എത്തിയത് 1925 മാർച്ച് 15നായിരുന്നു. മോത്തിലാൽ നെഹ്റു ആരംഭിച്ച ഇൻഡിപെൻഡന്റ്, ഗാന്ധിജി ആരംഭിച്ച ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു ജോർജ് ജോസഫ്. സഹോദരങ്ങൾ ഇന്ത്യൻ പത്രലോകത്തെ കുലപതി പോത്തൻ ജോസഫും പ്രമുഖ കായിക പരിശീലകൻ പി.എം.ജോസഫും.
തിരവനന്തപുരം ∙ തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്ത്തകനുമായ തുഷാര് ഗാന്ധി വർക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ നൂറാം വാർഷികം
ആ രണ്ടു മഹനീയവ്യക്തിത്വങ്ങൾ തമ്മിൽ നൂറു വർഷംമുൻപു നടന്ന കൂടിക്കാഴ്ചയ്ക്കു സാക്ഷിയാവാൻ മൂന്നാമതൊരാൾകൂടി അവർക്കൊപ്പം ശിവഗിരിയിലുണ്ടായിരുന്നു: ചരിത്രം. ആ അപൂർവസംഗമം കൺപാർത്തും കാതോർത്തും ചരിത്രം അരികിലുണ്ടായതുകൊണ്ടാണല്ലോ ഈ ശതാബ്ദിസ്മൃതിക്കുമേൽ കാലം ഇന്നും സുവർണദീപ്തി ചൊരിയുന്നത്.
ഇന്ത്യൻ ജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ തുടച്ചുനീക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവുമായി ഗാന്ധിജി നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിനെത്തിയ തുഷാർ ഗാന്ധി സംസാരിക്കുന്നു.
Results 1-10 of 308
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.