ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആലുവ∙ ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ ആണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ ആലുവ സന്ദർശനത്തിനു 100 വർഷം തികയുന്നതിന്റെ ഭാഗമായി ഡിസിസിയും സബർമതി പഠന ഗവേഷണ കേന്ദ്രവും ചേർന്നു യുസി കോളജിൽ സംഘടിപ്പിച്ച ‘ഗാന്ധിമാവിൻ ചുവട്ടിലെ ഒരു നൂറ്റാണ്ട്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സംഘപരിവാർ ശക്തികൾ ഒരു നൂറ്റാണ്ടായി ഗാന്ധി സ്മൃതികളെ തമസ്കരിക്കാൻ ശ്രമിക്കുകയാണ്. അതു ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാണ് അവർ എന്നെ തടയാൻ ശ്രമിക്കുന്നത്. ഇതു കേരളത്തിൽ സംഭവിച്ചു എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. രാജ്യത്ത് ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന, പ്രതിപക്ഷ ബഹുമാനമുള്ള അവസാനത്തെ സ്ഥലമാണ് കേരളം. ഞാൻ ക്ഷമ പറയണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. അതിന് എന്നെ കിട്ടില്ല. ചതിയന്മാർ എന്നും ചതിയന്മാരാണ്. വിദേശ ശക്തികളോടല്ല, ആഭ്യന്തര ശക്തികളോടാണ് ഇന്നു പോരാടേണ്ടത്. നെയ്യാറ്റിൻകരയിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ബിജെപി പരിപാടി സംഘടിപ്പിക്കുന്നതായി അറിഞ്ഞു. അവർ ഗാന്ധി പ്രതിമയിലേക്കു വെടിയുതിർക്കുമോ എന്നു ഞാൻ ആശങ്കപ്പെടുന്നു’–തുഷാർ ഗാന്ധി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കോളജ് അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധി ശിൽപം തുഷാർ ഗാന്ധിയും വി.ഡി. സതീശനും ചേർന്ന് അനാഛാദനം ചെയ്തു.

English Summary:

Kerala: Tushar Gandhi, Mahatma Gandhi's great-grandson, vehemently criticized the RSS, calling it a destructive force against India's soul. He also expressed concern over attempts to suppress Gandhi's legacy and the potential threat to Gandhi statues.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com