Activate your premium subscription today
Tuesday, Apr 8, 2025
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചാണ് കളിച്ചതെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിന് ആദ്യം ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഫലം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ വച്ച സിഎജി
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് തലസ്ഥാനത്തെ രാമരാജ്യത്തിന്റെ തുടക്കമാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പിതംപുരയിൽ നടന്ന ഒരു ഘോഷയാത്രയിൽ പങ്കെടുക്കുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. ‘‘ബിജെപി സർക്കാർ രൂപീകരണം ഡൽഹിയിൽ രാമരാജ്യത്തിന്റെ തുടക്കമാണ്. ഡൽഹി സൂര്യനെ പോലെ പ്രകാശിക്കണം. ജനങ്ങളുടെ ജീവിതം സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയണം’’ – രേഖ ഗുപ്ത പറഞ്ഞു.
ന്യൂഡൽഹി ∙ ട്രിപ്പിൾ എൻജിൻ സർക്കാർ രൂപീകരിക്കാനുള്ള ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്ത് ബിജെപി. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് (എംസിഡി) 14 എംഎൽഎമാരെ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത നാമനിർദേശം ചെയ്തു. 11 ബിജെപി അംഗങ്ങളെയും 3 ആം ആദ്മി അംഗങ്ങളെയുമാണ് നാമനിർദേശം ചെയ്തത്. ഇതോടെ ഏപ്രിലിൽ നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഏറക്കുറെ വിജയം ഉറപ്പായി.
ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഗവർണർ ഡൽഹിയിലെത്തിയത്.
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
ന്യൂഡൽഹി∙ മഹിപാൽപുരില്‍ ബ്രിട്ടിഷ് വനിതയെ ബലാൽസംഗം ചെയ്തു. പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
ന്യൂഡൽഹി∙ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ദ്വിദിന കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മാർച്ച് 31നകം നൽകണം.
എഎപി (ആം ആദ്മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡൽഹിയിൽ 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചത്.
തിരുവനന്തപുരം∙ ഡല്‍ഹിയില്‍ കേരള ഹൗസിനു പുറമേ പുതിയ കേരള ഭവന് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിലാണ് പുതുതായി കേരള ഭവന് നിര്‍മിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ മേല്‍നോട്ടം വഹിക്കുക.
ന്യൂഡൽഹി ∙ വരുംവർഷങ്ങളിൽ ഇന്ത്യയിൽ കുറഞ്ഞത് 20,000 പൈലറ്റുമാരെ ആവശ്യമുണ്ടാകുമെന്നു കേന്ദ്രമന്ത്രി കെ.റാംമോഹൻ നായിഡു പറഞ്ഞു. 5 വർഷത്തിനിടെ 50 വിമാനത്താവളങ്ങൾ യാഥാർഥ്യമാകും. പൈലറ്റുമാർക്ക് ലൈസൻസ് ഡിജിറ്റൽ രൂപത്തിൽ (ഇപിഎൽ) നൽകുന്നതിന്റെ ഉദ്ഘാടനം ചെയ്യുുകയായിരുന്നു മന്ത്രി. ചൈന കഴിഞ്ഞാൽ ഇപിഎൽ നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ.
Results 1-10 of 664
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN