Activate your premium subscription today
ന്യൂഡൽഹി ∙ ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് ഇതരവിഭാഗങ്ങൾ നൽകുന്ന ഹർജികളുടെ റജിസ്ട്രേഷൻ സുപ്രീം കോടതി തടഞ്ഞു. വാരാണസിയിലെ ഗ്യാൻവാപി, ശ്രീകൃഷ്ണ ജന്മഭൂമിയിലെ ഷാഹി ഈദ് ഗാഹ്, ചന്ദൗസിയിലെ ഷാഹി ജമാ മസ്ജിദ് തുടങ്ങി വിവിധ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ചുള്ള ഹർജികളിൽ സർവേ ഉൾപ്പെടെ ഒരു തരത്തിലുള്ള ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
ന്യൂഡൽഹി ∙ ആരാധനാലയ നിയമത്തിന്റെ (1991) ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ചിനു രൂപം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ, ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവർ അംഗമാണ്. 12ന് വൈകിട്ട് 3.30നു ഹർജികൾ പ്രത്യേക ബെഞ്ച് പരിഗണിക്കും.
ന്യൂഡൽഹി ∙ രാജ്യത്തു പല ഭാഗങ്ങളിലും മുസ്ലിം ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ച് ഒരു വിഭാഗം കോടതികളെ സമീപിക്കുന്ന വിഷയത്തിൽ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. കൂടുതൽ തർക്കങ്ങൾക്കു വാതിൽ തുറന്നു കൊടുക്കുന്നതിൽനിന്നു കോടതികൾ ഒഴിഞ്ഞുനിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ആരാധനാലയ നിയമം നിലനിൽക്കെ, ഭരണഘടനയോടുള്ള അവഹേളനമാണ് അവകാശവാദം ഉന്നയിക്കലെന്നു ബോർഡ് വക്താവ് എസ്.ക്യൂ.ആർ. ഇല്യാസ് വിമർശിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആരാധനാലയങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ ഇനി കലക്ടർക്കു പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതിയാകും. ഇതു സംബന്ധിച്ച് 2021ലെ സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിനെതിരെ നിലനിന്ന ഹൈക്കോടതി സ്റ്റേ നീങ്ങിയതോടെയാണിത്.
വിചിത്രമായ ചില വിശ്വാസങ്ങളിൽ അധിഷ്ഠിതമായ എന്റെ ചിന്തകൾ ഞാനീ പംക്തിയിലൂടെ വായനക്കാരുമായി പലതവണ പങ്കിട്ടിട്ടുണ്ട്. എങ്ങും നിറഞ്ഞവനാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്നതു കൊണ്ട് അമ്പലവും പള്ളിയും മോസ്കും എല്ലാം എനിക്ക് ഒരു പോലെ. പ്രവേശനം ലഭിക്കുമെന്നുള്ള ദേവാലയങ്ങളിൽ എല്ലാം തന്നെ ഞാൻ അപൂർവമായെങ്കിലും കയറി
മക്ക ∙ മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ. റമസാനിൽ ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക്
കോഴിക്കോട് ∙ ഗ്യാൻവാപി മസ്ജിദിന് ഒരു വ്യക്തിത്വമുണ്ടെന്നും അവിടെ ബഹുദൈവാരാധനയെ പ്രതിഷ്ഠിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്കു സുരക്ഷ നൽകണം. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവെന്നും തങ്ങൾ പറഞ്ഞു.
അലഹാബാദ് ∙ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി. മസ്ജിദ് കമ്മിറ്റി നൽകിയ ഹര്‍ജികളില്‍ ഭേദഗതി വരുത്താന്‍ ഫെബ്രുവരി 6 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
വാരണാസി ∙ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. ബുധനാഴ്ചയാണ് മസ്ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) ആരാധന നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. പള്ളിയുടെ ബേസ്മെന്റിലുള്ള നിലവറകളുടെ മുന്പില്
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകി കോടതി. വാരാണസിയിലെ കോടതിയുടേതാണു നടപടി. മസ്ജിദിൽ സീൽ ചെയ്ത ഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’യിലെ പൂജയ്ക്കാണു അവസരം. 7 ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോടു കോടതി
Results 1-10 of 16