മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ
Mail This Article
മക്ക ∙ മക്ക മദീന ഹറമുകളിൽ എത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ. റമസാനിൽ ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പൊതു സുരക്ഷാ വിഭാഗം ഓർമിപ്പിച്ചു.
റമസാൻ ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതരുടെ നിർദ്ദേശം. റമസാനിൽ വിശ്വാസികൾക്ക് ആശ്വാസത്തോടെ കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിൽ കഅബയുടെ മുറ്റത്തേക്ക് ഉംറ തീർഥാർകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടാതെ ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസികളുമായി എത്തുന്ന ബസുകൾക്ക് ഹറം പരിസരങ്ങളിലേക്ക് പ്രവേശിക്കാനാകില്ല.