Activate your premium subscription today
പത്തനംതിട്ട∙ ശബരിമലയിൽ തിരക്ക് കുറഞ്ഞു. പുലർച്ചെ 3ന് ക്ഷേത്ര നട തുറക്കുന്നതിനാൽ പതിനെട്ടാംപടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഞായറാഴ്ച പുലർച്ചെ 3 മുതൽ 9 വരെ 23,846 പേർ ദർശനം നടത്തി. പുലർച്ചെ 5.30ന് നിലയ്ക്കലിനും ചാലക്കയത്തിനും മധ്യേ കെഎസ്ആർടിസി ബസിനു തീപിടിച്ചതിനാൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഇതും രാവിലെ ഭർശനത്തിനുള്ള തിരക്ക് കുറയാൻ ഇടയാക്കി. അവധി ദിവസമായതിനാൽ കുട്ടികൾ കൂടുതലായി ക്ഷേത്രദർശനത്തിനെത്തുന്നുണ്ട്.
കുമളി ∙ മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ സത്രം - പുല്ലുമേട് കാനനപാതയും അയ്യപ്പഭക്തർക്കായി തുറന്നു. ആദ്യദിനം കാനന പാതയിലൂടെ 412 അയ്യപ്പഭക്തർ മലകയറി. രാവിലെ ആറരയോടെ പൊലീസ് അയ്യപ്പഭക്തർക്ക് ടോക്കൺ നൽകി. തുടർന്ന് വനം, പൊലീസ് വകുപ്പുകളുടെ പരിശോധനകൾ കഴിഞ്ഞാണ് ഭക്തർ യാത്ര തിരിച്ചത്. ഇവിടെ
പത്തനംതിട്ട∙ ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ ഇന്നു പുലർച്ചെ 5.30ന് ആണ് സംഭവം. പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി.
ശബരിമല ∙ അരുണാഭമാണ് ഇത്തവണത്തെ ശബരിമല തീർഥാടനം. മേൽശാന്തി മുതൽ പന്തളം കൊട്ടാരം പ്രതിനിധി വരെ പ്രധാന പദവികളിൽ മിക്കവരും അരുൺ എന്നു പേരുള്ളവരാണ്. ഒരേ പേരുകാരായ ഇത്രയേറെ ഉദ്യോഗസ്ഥർ ഒന്നിച്ചു വന്നതിന്റെ കൗതുകം ചർച്ചയായി. മേൽശാന്തി മുതൽ ഇൻഫർമേഷൻ ഓഫിസർ വരെ 9 പേർക്കാണ് അരുൺ എന്ന പേര്. പുതിയ ശബരിമല
ശബരിമല ∙ ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരെ പുതിയ മേൽശാന്തിമാരായി അഭിഷേകം ചെയ്തു. ആദ്യം ശബരിമലയിലും പിന്നെ മാളികപ്പുറത്തുമായിരുന്നു ചടങ്ങ്. സോപാനത്തിൽ കളം വരച്ചു തന്ത്രി കണ്ഠര് രാജീവരുടെ
പത്തനംതിട്ട ∙ കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ശബരിമല പൂങ്കാവന പ്രദേശം ലഹരിമുക്ത മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിച്ചു. മന്ത്രി വി.എൻ.വാസവൻ പമ്പയിൽ ഉദ്ഘാടനം നിർവഹിച്ചു. ശബരിമല പൂങ്കാവന പ്രദേശം ലഹരി നിരോധന മേഖലയാണെന്നും ലഹരി ഉപയോഗം ശിക്ഷാർഹമാണെന്നും വിവിധ ഭാഷകളിലുള്ള സന്ദേശം ഉൾക്കൊള്ളുന്ന
ശബരിമല ∙ പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ബസുകൾ ഏറെയും കാലപ്പഴക്കം ചെന്നവയാണെന്ന് ആക്ഷേപം. ചെയിൻ സർവീസ് നടത്താനായി എത്തിക്കുന്ന വഴി തന്നെ പല ബസുകളും തകരാറിലായിട്ടുണ്ടെന്ന വിമർശനം ചില ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്. 15 വർഷമാണ് ഓർഡിനറി സർവീസുകൾക്കു മുൻപ് നൽകിയിരുന്ന പരമാവധി കാലാവധി. ഇത് ഇപ്പോൾ
പന്തളം ∙ വൃശ്ചികപ്പിറവിയുടെ ഒരുക്കങ്ങൾ പ്രത്യക്ഷത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിലും പരിസരത്തും കാര്യമായി കാണാനില്ല. അധികൃതരുടെ അലംഭാവമാണ് കാരണമെന്നാണ് ആക്ഷേപം. ഇത്തവണ മന്ത്രിതലത്തിൽ ഉൾപ്പെടെ 3 അവലോകനയോഗങ്ങൾ ചേർന്നിരുന്നെങ്കിലും നടപടികൾക്ക് വേഗമുണ്ടായില്ല. ക്ഷേത്രറോഡിലേക്ക് പ്രവേശിക്കുന്നത് മുതൽ തന്നെ
ശബരിമല ∙ നടതുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് തീർഥാടക സംഘങ്ങൾ എത്തിയത്. ഇന്നലെ വൈകിട്ടാണ് നട തുറന്നതെങ്കിലും വ്യാഴാഴ്ച മുതൽ തീർഥാടകരുടെ പ്രവാഹമായിരുന്നു. വ്യാഴാഴ്ച എത്തിയ മുഴുവൻ വാഹനങ്ങളും പൊലീസ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. ഇന്നലെ രാവിലെ
ശബരിമല ∙ ശബരിമല മേൽശാന്തിയായി ചുമതല ഏൽക്കുന്നതിനു പുറപ്പെട്ട ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി ഇരുമുടിക്കെട്ട് നിറച്ചതു ശബരിമല മുൻ മേൽശാന്തി എൻ. ബാലമുരളിയുടെ മുഖ്യകാർമികത്വത്തിൽ. കുടുംബാംഗങ്ങൾക്കു പുറമേ ഒട്ടേറെ ഭക്തരും എത്തിയിരുന്നു.
Results 1-10 of 364