Activate your premium subscription today
Monday, Apr 21, 2025
കോഴിക്കോട് ∙ വനംവകുപ്പിലെ ‘കണ്ണായ’ റേഞ്ചുകളിലേക്കു മാറ്റംകിട്ടാൻ ലക്ഷങ്ങളുടെ ലേലംവിളി നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ, 12 തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം പൂർണമായും ഓൺലൈനാക്കി മാറ്റി. സ്ഥലംമാറ്റത്തിനായി വനംവകുപ്പിനു പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചതിനു പുറമേ, ഇതിനുള്ള മാനദണ്ഡങ്ങളും വിശദമാക്കി സർക്കാർ അടിയന്തര ഉത്തരവിറക്കി. മേയിൽ ഓൺലൈൻ സ്ഥലംമാറ്റം പൂർത്തിയാക്കണമെന്നും മാനദണ്ഡങ്ങൾക്കു പുറത്തുള്ള പരിഗണനകളൊന്നും വേണ്ടെന്നും കർശനനിർദേശം നൽകിയിട്ടുമുണ്ട്.
ആലപ്പുഴ∙ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ഓൺലൈനായി ലഭിക്കുന്ന ‘കെ സ്മാർട്’ ആപ്ലിക്കേഷൻ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നതു പഞ്ചായത്ത് സെക്രട്ടറിമാർക്കു പരിശീലനം നൽകാതെ. നഗരസഭകളിലും കോർപറേഷനിലും ഉപയോഗിക്കുന്ന ‘കെ സ്മാർട്’ ആപ്ലിക്കേഷൻ നാളെ മുതലാണു ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നത്.
കൊച്ചി ∙ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കുന്ന ‘കെ സ്മാർട്’ ആപ്ലിക്കേഷൻ 10 മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കോർപറേഷനുകൾക്കും നഗരസഭകൾക്കും പുറമേ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കെ സ്മാർട് സേവനം ലഭ്യമാക്കും. വ്യാഴാഴ്ച 10.30നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ∙ സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റ് ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള തുക നാളെ മുതൽ ഡിജിറ്റലായി അടയ്ക്കാം. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിലാണ് ഈ സൗകര്യം. മറ്റുള്ള ആശുപത്രികളിൽ ഒരു മാസത്തിനകം സംവിധാനം നിലവിൽ വരുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇനി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ വഴി പണം അയയ്ക്കാം.
ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്ക്രീനില്‍ തെളിയും.
തിരുവനന്തപുരം ∙ ‘കെ സ്മാർട്’ ആപ്ലിക്കേഷനിലൂടെ പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ അധികഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകിയത് അധിക ചെലവ് വെളിപ്പെടുത്താതെ. തദ്ദേശവകുപ്പിന്റെ ആവശ്യങ്ങൾക്കായി 17 തരം സോഫ്റ്റ്വെയർ വികസിപ്പിച്ചതിന്റെ പേരിൽ സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽനിന്നും വിഹിതം വാങ്ങുന്ന ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) പേയ്മെന്റ് ഗേറ്റ്വേ വഴി നേരിട്ടു ഫീസ് പിരിക്കാൻ സർക്കാർ അനുമതി നൽകുന്നതും ആദ്യം.
തിരുവനന്തപുരം∙ ഒരു വ്യക്തിയുടെ ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തി വിവരങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് തയാറാക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കു നൽകിയ മറുപടിയിലാണ് ഇതടക്കം പുതിയ പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചത്. ഭൂമി, വരുമാനം, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഒറ്റ നമ്പറിനു കീഴിലാക്കുന്നതാണ് പ്രോപ്പർട്ടി കാർഡ്. കാർഡ് നമ്പറോ അതിലെ ക്യുആർ കോഡോ ഉപയോഗിച്ച് വ്യക്തിയുടെ ആസ്തി വിവരങ്ങൾ ഓൺലൈനായി ഉദ്യോഗസ്ഥർക്കു പരിശോധിക്കാൻ കഴിയും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ 2025 മാര്‍ച്ച് 1 മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ആര്‍സി ബുക്ക് പ്രിന്റ് എടുത്തു നല്കുന്നതിനു പകരമാണ് ഡിജിറ്റലായി നല്‍കുന്നത്.
കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്റർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തൈക്കാട് കേരള പൊലീസ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ
ഡിജിറ്റൽ സാക്ഷരതയിൽ 'ഫസ്റ്റ്' വാങ്ങി കേരളത്തിലെ വിദ്യാർഥികൾ! സന്നദ്ധ സംഘടനയായ ‘പ്രഥം’ പുറത്തുവിട്ട ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിലാണ് (ASER- അസർ) ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ഡിജിറ്റൽ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. കേരളത്തിൽ 98.1% വിദ്യാർഥികളുടെ
Results 1-10 of 36
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.